ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങ് മാ​റ്റി​വ​ച്ച് പാ​വ​ങ്ങ​ൾ​ക്ക് സ​ഹാ​യ​വു​മാ​യി യുഎഇ ​മ​ല​യാ​ളി
Monday, April 6, 2020 10:29 PM IST
പു​ന​ലൂ​ർ: പു​ന​ലൂ​രി​ലെ ഐ​ക്ക​ര​ക്കോ​ണം എ​ന്ന ഗ്രാ​മ​ത്തി​ൽ, വീ​ടി​ന്‍റെ പാ​ല് കാ​ച്ച​ൽ ച​ട​ങ്ങ് മാ​റ്റി​വ​ച്ച് പ​ക​രം അ​തേ ദി​വ​സം നാ​ട്ടി​ലെ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ലോ​ക്ക് ഡൗ​ൺ കാ​ലം അ​തി​ജീ​വി​ക്കാ​നാ​വ​ശ്യ​മാ​യ അ​വ​ശ്യ വ​സ്തു​ക്ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യാ​ണ് യു ​എ ഇ ​ആ​സ്ഥാ​ന​മാ​യ ഏ​രീ​സ് ഗ്രൂ​പ്പ് സ്ഥാ​പ​ന​ങ്ങ​ളു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ.​പ്ര​ഭി​രാ​ജ് ന​ട​രാ​ജ​ൻ.
ക​ഴി​ഞ്ഞ അ​ഞ്ചി​നാ​യി​രു​ന്നു ഓ​മ​ന എ​ന്ന പേ​രി​ലു​ള്ള ത​ന്‍റെ പു​തി​യ വീ​ടി​ന്‍റെ പാ​ലു​കാ​ച്ച​ൽ ച​ട​ങ്ങി​നാ​യി അ​തി​ഥി​ക​ളെ ക്ഷ​ണി​ച്ചി​രു​ന്ന​ത്.
കോ​വി​ഡ് ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് ദി​വ​സ​ക്കൂ​ലി​ക്കാ​രാ​യ ഒ​ട്ട​ന​വ​ധി ആ​ളു​ക​ൾ നി​ത്യ​വൃ​ത്തി​ക്ക് ക​ഷ്ട​പ്പെ​ടു​മ്പോ​ൾ ഈ ​തീ​രു​മാ​നം അ​ത്ത​ര​ക്കാ​ർ​ക്ക് ഗു​ണ​ക​ര​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​ഭി​രാ​ജ് ന​ട​രാ​ജ​ൻ. പ്ര​ള​യ സ​മ​യ​ത്ത് ചെ​ങ്ങ​ന്നൂ​രും വ​യ​നാ​ട്ടി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ദു​രി​ത ബാ​ധി​ത​ർ​ക്ക് ഭ​ക്ഷ​ണ​വും മ​റ്റ് അ​വ​ശ്യ സാ​ധ​ന​ങ്ങ​ളും എ​ത്തി​ച്ചു കൊ​ടു​ക്കു​ക​യും ഇ​ദ്ദേ​ഹം ചെ​യ്തി​ട്ടു​ണ്ട്.
പ​ത്ത് ജി​ല്ല​ക​ൾ​ക്ക് ഓ​രോ വെ​ന്‍റി​ലേ​റ്റ​റു​ക​ൾ വീ​തം സം​ഭാ​വ​ന ന​ൽ​കു​മെ​ന്നും ക​ന​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ര​ണ്ടാ​യി​രം കു​ടും​ബ​ങ്ങ​ൾ​ക്ക് സ്വ​ന്തം ജീ​വ​ന​ക്കാ​ർ വ​ഴി സ​ഹാ​യ​മെ​ത്തി​ക്കു​മെ​ന്നും ഏ​രീ​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ.​സോ​ഹ​ൻ റോ​യ് വാ​ഗ്ദാ​നം ന​ൽ​കി​യി​രു​ന്നു.