റെ​യ്ഡിൽ ചാ​രാ​യ​വും കോ​ട​യും പി​ടി​ച്ചെ​ടു​ത്തു
Monday, April 6, 2020 10:29 PM IST
കൊല്ലം: വ്യാ​ജ​മ​ദ്യം നി​ർ​മ്മി​ക്കു​ന്ന​തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന വാ​റ്റുപ​ക​ര​ണ​ങ്ങ​ളും 300 ലി​റ്റ​ർ കോ​ട​യും 1.5 ലി​റ്റ​ർ ചാ​രാ​യ​വും പി​ടി​ച്ചെ​ടു​ത്തു.
കൊ​ല്ലം സ്പെ​ഷൽ ബ്രാ​ഞ്ച് ഏസിപി ന​സീ​ർ എം.​എ യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മു​ണ്ടയ്ക്ക​ൽ ഈ​സ്റ്റ് മേ​രാ ന​ഗ​ർ-402 ഉ​ഷ​സ് ഡെ​യി​ലി​ൽ അ​നി എ​ന്ന് വി​ളി​ക്കു​ന്ന റെ​നി​യു​ടെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ആണ് പി​ടി​ച്ചെ​ടു​ത്തത്. ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ക​രു​നാ​ഗ​പ്പ​ള്ളി: വി​വി​ധ പ്ര​ദേ​ശ​ങ്ങളിൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 300 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​അ​നി​ൽ കു​മാ​റി​ന് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ണ്ടാ​ര​ത്തു​രു​ത്ത് മൂ​ക്കും​പു​ഴ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്ത് ബി​നു​മോ​ൻ, ദി​പു രാ​ജ് എ​ന്നി​വ​ർ ചാ​രാ​യം വാ​റ്റി വി​ൽ​ക്കു​ന്ന​തി​നാ​യി ശേ​ഖ​രി​ച്ചു വ​ച്ചി​രു​ന്ന 250 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി.
ശാ​സ്താം​കോ​ട്ട: എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ശൂ​ര​നാ​ട് വ​ട​ക്കു​നി​ന്ന് 350 ലി​റ്റ​ർ കോ​ട പി​ടി​ച്ചെ​ടു​ത്തു. എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി.​എ.​സ​ഹ​ദു​ള്ള​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.
പ​ള്ളി​ക്ക​ലാ​റി​ന്‍റെ തീ​ര​ത്തു​ള്ള അ​മ്മു​മ്മ​ക്ക​ട​വി​ൽ നി​ന്നു​മാ​ണ് 350 ലി​റ്റ​ർ കോ​ട ക​ണ്ടെ​ത്തി​യ​ത്. ആ​റിന്‍റെ ചെ​ളി​യെ​ടു​ത്ത ഭാ​ഗ​ത്ത് ക​ന്നാ​സു​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ച കോ​ട എ​ക്സൈ​സ് സം​ഘം വ​ള്ള​ത്തി​ൽ ചെ​ന്നാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.
‌കൊ​ട്ടാ​ര​ക്ക​ര: ചാരായ നിർമാണത്തിനിടയിൽ ഒരാൾ പിടിയിൽ. ഓ​യൂ​ർ വ​ട്ട​പ്പാ​റ, ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ താ​ഹ (33) ആ​ണ് പൂ​യ​പ്പ​ള്ളി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ ഭാ​ര്യ വീ​ട്ടി​ൽ വ​ച്ച് ചാ​രാ​യ നി​ർ​മാണം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് പോലീ​സിന്‍റെ പി​ടി​യി​ലാ​യ​ത്. പ്ര​തി​യി​ൽ നി​ന്നും 30 ലി​റ്റ​ർ കോ​ട​യും വാറ്റുപകരണ​ങ്ങ​ളും രണ്ട് ലി​റ്റ​ർ ചാ​രാ​യ​വും പി​ടി​ച്ചെ​ടു​ത്തു.
നീ​ണ്ട​ക​ര: നീ​ണ്ട​ക​ര​യി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച കോ​ട പി​ടി​കൂ​ടി . പ​രി​മ​ണം പ​ന്ന​യ്ക്ക​ത്തു​രു​ത്ത് മ​റ്റ​ത്ത് പു​ത്ത​ൻ വീ​ട്ടി​ൽ ര​വി​ൻ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 50 ലി​റ്റ​ർ കോ​ട​യാ​ണ് പി​ടി കൂ​ടി​യ​ത്. അ​സിസ്റ്റന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ൻ​വ​റി​ന്‍റെ നേ​തൃ​ത്വ​ത്തിലുള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
പ​ര​വൂ​ര്‍: ആ​ൾ​പ്പാ​ർ​പ്പി​ല്ലാ​ത്ത പ​കു​തി പൊ​ളി​ച്ച നി​ല​യി​ലു​ള്ള വീ​ടി​ന്‍റെ ടെ​റ​സി​ലെ ജ​ല​സം​ഭ​ര​ണി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 300 ലി​റ്റ​റോ​ളം കോ​ട പോ​ലീ​സ് പി​ടി​കൂ​ടി.
കു​റു​മ​ണ്ട​ല്‍ ഫ്ര​ണ്ട്സ് ക്ല​ബ്ബി​നു സ​മീ​പം വെ​ള്ള​കു​ഴു​വി​ള വീ​ടി​ന്‍റെ ടെ​റ​സി​ന് മു​ക​ളി​ലെ സം​ഭ​ര​ണി​യി​ലാ​ണ് കോ​ട സൂ​ക്ഷി​ച്ചി​രു​ന്ന​ത്. സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​സ്ഐ ഗോ​പ​കു​മാ​റി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ക​ഴി​ഞ്ഞ രണ്ട് ദി​വ​സ​മാ​യി പ്ര​ദേ​ശം പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് എ​സ്ഐ ജ​യ​കു​മാ​റി​ന്‍റെ നേതൃത്വ ത്തിലുള്ള സംഘം കോ​ട പി​ടി​കൂ​ടി​യ​ത്. വീ​ട്ടി​ല്‍ നി​ന്നും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല എ​ന്ന് പോലീ​സ് പ​റ​ഞ്ഞു.