പ​ഴ​കി​യ മ​ത്സ്യം പി​ടി​ച്ച സം​ഭ​വം; ആ​ര്‍ഡി​ഒ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു
Tuesday, April 7, 2020 10:25 PM IST
ആ​ര്യ​ങ്കാ​വ് : ത​മി​ഴ​്നാ​ട്ടി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച പ​ഴ​കി​യ മീ​ന്‍ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

എ​വി​ടെ നി​ന്നു​മാ​ണ് മ​ത്സ്യം കൊ​ണ്ടു​വ​ന്ന​തെ​ന്നും ആ​ര്‍​ക്ക് വേ​ണ്ടി​യാ​ണ് പ​ഴ​യ മ​ത്സ്യം എ​ത്തി​ച്ച​ത് എ​ന്ന​ത​ട​ക്കം അ​ധി​കൃ​ത​ര്‍ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ വൈ​കുന്നേരത്തോടെ ആ​ര്യ​ങ്കാ​വ് ചെ​ക്ക്പോ​സ്റ്റി​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സും ചേ​ര്‍​ന്ന് നാ​ല​ര ടൺ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി​യ​ത്.

ഗോ​വയിൽ ര​ജി​സ്റ്റ​ര്‍ ചെയ്ത ക​ണ്ടെയി​ന​ര്‍ ലോ​റി​യി​ല്‍ കൊ​ണ്ടു​വ​ന്ന മ​ത്സ്യം ആ​ല​പ്പു​ഴ​യി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​താ​ണ് എ​ന്ന് പി​ടി​യി​ലാ​യ​വ​ര്‍ പ​റ​ഞ്ഞു​വെ​ങ്കി​ലും ഇ​തി​നാ​യു​ള്ള മ​തി​യാ​യ രേ​ഖ​ക​ള്‍ ഒ​ന്നും ഇ​വ​രു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്നി​ല്ല. പി​ടി​കൂ​ടി​യ മ​ത്സ്യം ഭ​ക്ഷ്യസു​ര​ക്ഷാ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി പ​ഴ​കി​യ​തെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ ചൊ​വാ​ഴ്ച പു​ല​ര്‍​ച്ചെ കു​ഴി​ച്ചു​മൂ​ടി.
പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത ത​മി​ഴ​്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ഉ​ഗി​ക​ല​ന്‍, വി​ക്രം എ​ന്നി​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു. അ​തേ​സ​മ​യം വാ​ഹ​നം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. എ​ന്നാ​ല്‍ മ​ത്സ്യം പി​ടി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​ര്‍ഡിഒ സ്ഥ​ല​ത്ത് എ​ത്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു.

പു​ന​ലൂ​ര്‍ ആ​ര്‍ ഡി ​ഒ ബി ​ശ​ശി​കു​മാ​റാ​ണ് ആ​ര്യ​ങ്കാ​വി​ല്‍ നേ​രി​ട്ടെ​ത്തി വി​വ​ര​ങ്ങ​ള്‍ ആ​രാ​ഞ്ഞ​ത്. കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട സം​യു​ക്ത അ​തി​ര്‍​ത്തി പ​രി​ശോ​ധ​ന​യും അ​ദ്ദേ​ഹം വി​ല​യി​രു​ത്തി. അ​തി​ര്‍​ത്തി​യി​ലെ പ​രി​ശോ​ധ​ന ശ​ക്ത​മാ​യി തു​ട​രാ​നു​ള്ള നി​ര്‍​ദേ​ശം ന​ല്‍​കി​യാ​ണ് ആ​ര്‍ ഡി ​ഒ​യും സം​ഘ​വും മ​ട​ങ്ങി​യ​ത്.