എ​ല്ലാ​വ​രും കൈ​യൊ​ഴി​ഞ്ഞു; ദു​രു​ത​ത്തി​ലാ​യി വെ​റ്റി​ല ക​ർ​ഷ​ക​ർ
Tuesday, April 7, 2020 10:25 PM IST
പ​ത്ത​നാ​പു​രം: കൊ​റോ​ണ വൈ​റ​സ് ഭീ​തി പ​ട​ര്‍​ത്തി​യ​തോ​ടെ ദു​രി​ത​ത്തി​ലാ​യ​ത് വെ​റ്റി​ല ക​ര്‍​ഷ​ക​ർ. മ​റ്റേ​ത് ക​ര്‍​ഷ​ക​നും ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് വി​പ​ണി ല​ഭി​ക്കു​മ്പോ​ഴും പാ​ക​മാ​യ വെ​റ്റി​ല പോ​ലും വി​റ്റ​ഴി​ക്കാ​നാ​വാ​തെ നി​സ​ഹാ​യ അ​വ​സ്ഥ​യി​ലാ​ണ് ഇ​വ​ര്‍.
വെ​റ്റി​ല​യ്ക്ക് ന​ല്ല വി​ല കി​ട്ടാ​ന്‍ തു​ട​ങ്ങി​യ സ​മ​യ​ത്താ​ണ് കൊ​റോ​ണ ബാ​ധ​യെ തു​ട​ര്‍​ന്ന് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​ന്ന​ത്. ഇ​തോ​ടെ ക​മ്പോ​ള​ങ്ങ​ള​ട​ച്ചു.​മ​റ്റു​ള്ള കാ​ര്‍​ഷി​ക വി​ള​ക​ളേ​ക്കാ​ള്‍ ശ്ര​ദ്ധ​യും, പ​രി​ച​ര​ണ​വും അ​ധി​കം വേ​ണ​മെ​ന്ന​തും ഇ​വ​രു​ടെ ദു​രി​തം ഇ​ര​ട്ടി​യാ​ക്കു​ന്നു.
പാ​ക​മെ​ത്തി​യ വെ​റ്റി​ല നു​ള്ളി​ക്ക​ള​ഞ്ഞി​ല്ലെ​ങ്കി​ല്‍ കൊ​ടി​യാ​കെ ന​ശി​ച്ചു​പോ​കും. ഇ​തി​നാ​ല്‍ വെ​റ്റി​ല നു​ള്ളി​ക്ക​ള​യാ​നും സ്വ​ന്തം കീ​ശ​യി​ല്‍ നി​ന്നും പ​ണം ക​ണ്ടെ​ത്തേ​ണ്ട അ​വ​സ്ഥ​യു​മു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ ചെ​ല​വേ​റു​ക​യും വ​ര​വ് നി​ല​യ്ക്കു​ക​യും ചെ​യ്ത​തോ​ടെ കൃ​ഷി പാ​ടെ ഉ​പേ​ക്ഷി​ക്കേ​ണ്ടു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ല്‍ ഒ​രു കെ​ട്ട് വെ​റ്റി​ല​യ്ക്ക് നൂ​റ്റി​യെ​ണ്‍​പ​ത് രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന​താ​ണ്.
ത​മി​ഴ്നാ​ട് ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും ഇ​വി​ടെ നി​ന്നും വെ​റ്റി​ല കൊ​ണ്ടു​പോ​കാ​ന്‍ മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ര്‍ എ​ത്തു​മാ​യി​രു​ന്നു. അ​ന്യ​സം​സ്ഥാ​ന ക​ച്ച​വ​ട​ക്കാ​ര്‍ ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് എ​ത്താ​തി​രു​ന്ന​തും നാ​ട്ടി​ലെ വെ​റ്റി​ല മാ​ര്‍​ക്ക​റ്റു​ക​ള്‍ അ​ട​ച്ച​തും ക​ര്‍​ഷ​ക​ര്‍​ക്ക് ഇ​രു​ട്ട​ടി​യാ​യി.
മ​ധ്യ​കേ​ര​ള​ത്തി​ലേ​ക്കും വെ​റ്റി​ല അ​ധി​ക​മെ​ത്തി​യി​രു​ന്ന​ത് കൊ​ല്ലം ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ നി​ന്നു​മാ​ണ്. പ​ത്ത​നാ​പു​രം ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന വെ​റ്റി​ല ച​ന്ത​ക​ളൊ​ന്നും നി​ല​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. വേ​ന​ല്‍​കാ​ല​ത്ത് വെ​ള്ളം കോ​രി​യും പ​രി​ച​രി​ച്ചും വ​ള​ര്‍​ത്തി​യെ​ടു​ത്ത കൊ​ടി​ക​ളി​ല്‍ നി​ന്നും പാ​ക​മാ​യ വെ​റ്റി​ല​ക​ള്‍ നു​ള്ളി വ​യ​ലി​ല്‍ ത​ന്നെ ഉ​പേ​ക്ഷി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ഇ​വ​ര്‍. മ​റ്റേ​ത് കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ള്‍​ക്കും ഹോ​ര്‍​ട്ടി കോ​ര്‍​പ് ഉ​ള്‍​പ്പെ​ടെ വി​പ​ണി അ​നു​വ​ദി​ക്കു​മ്പോ​ഴും വെ​റ്റി​ല ക​ര്‍​ഷ​ക​രെ അ​ധി​കൃ​ത​രും കൈ​യൊ​ഴി​ഞ്ഞ മ​ട്ടാ​ണ്.