കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി
Tuesday, April 7, 2020 10:25 PM IST
പ​ന്മ​ന: കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ച​വ​റ പോ​ലീ​സ് പി​ടി​കൂ​ടി . സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ണ്ട​ൻ ത​റ വീ​ട്ടി​ൽ ജ​യ​പ്ര​സാ​ദി​നെ (38) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളു​ടെ വീ​ട്ടി​ൽ നി​ന്നും 70 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്ന് ച​വ​റ പോ​ലീ​സ് വീ​ട് വ​ള​യു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ടു​ക്ക​ള​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന നൂ​ത​ന രീ​തി​യി​ലു​ള്ള വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി. കോ​ട വീ​ടി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ജ​യ​പ്ര​സാ​ദി​ന്‍റെ സ​ഹാ​യി കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റു​മാ​യ ശ്രീ ​മം​ഗ​ല​ത്ത് ശ്യാം ​സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ൾ​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി.
മ​ദ്യ​ശാ​ല​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന അ​വ​സ​രം മു​ത​ലെ​ടു​ത്ത് ഇ​രു​വ​രും ചേ​ർ​ന്ന് ചാ​രാ​യം വാ​റ്റി വി​ൽ​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​തെ​ന്ന് പി​ടി​യി​ലാ​യ ജ​യ​പ്ര​സാ​ദ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പ്ര​തി​യേ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.
ച​വ​റ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ .എ ​നി​സാ​മു​ദ്ദീ​ൻ, എ​സ് ഐ ​ഷ​ഫീ​ഖ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നു, രാ​ജേ​ഷ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.
ശാ​സ്താം​കോ​ട്ട: മൂ​ന്ന് ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി ശൂ​ര​നാ​ട് പോ​ലീ​സ് ര​ണ്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പോ​രു​വ​ഴി ഇ​ട​യ്ക്കാ​ട് ആ​ലു​വി​ള​യി​ൽ വീ​ട്ടി​ൽ ജി​തി​ൻ (27), സ​ജി നി​വാ​സി​ൽ അ​ഭി​ദേ​വ് (20) എ​ന്നി​വ​രെ​യാ​ണ് ശൂ​ര​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നി​ടെ കാ​റി​ൽ നി​ന്നാ​ണ് ചാ​രാ​യം പി​ടി കൂ​ടി​യ​ത്. ഗ​ൾ​ഫി​ൽ നി​ന്നും ഗു​ജ​റാ​ത്തി​ൽ നി​ന്നും വ​ന്ന പ്ര​തി​ക​ൾ ക്വാ​റ​ന്‍റ​യി​ൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​ന് ശേ​ഷം ചാ​രാ​യ വി​ൽ​പ്പ​ന ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.
പ്ര​തി​ക​ളു​ടെ കാ​റി​ൽ നി​ന്ന് ആ​യു​ധ​വും പോ​ലീ​സ് ക​ണ്ടെ​ത്തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍റ് ചെ​യ്തു. ശൂ​ര​നാ​ട് സി ​ഐ എ ​ഫി​റോ​സ്, എ​സ് ഐ ​പി ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.