രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്ക​ണം
Wednesday, May 20, 2020 10:16 PM IST
കൊല്ലം: ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​വ​രു​ന്ന 1000 രൂ​പ ധ​ന​സ​ഹാ​യ​ത്തി​ന് രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​ത്ത തൊ​ഴി​ലാ​ളി​ക​ള്‍ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്ക​ണം. കേ​ര​ളാ ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി ആ​ശ്വാ​സ ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് കാ​യം​കു​ളം ഇ​ന്‍​സ്പെ​ക്ട​ര്‍ കാ​ര്യാ​ല​യ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന ആ​ല​പ്പു​ഴ ജി​ല്ല​യി​ലും ശൂ​ര​നാ​ട് വ​ട​ക്കു പ​ഞ്ചാ​യ​ത്തി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫാ​ക്ട​റി​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ക്ഷേ​മ​നി​ധി കാ​ര്‍​ഡ്, ആ​ധാ​ര്‍ കാ​ര്‍​ഡ്, ബാ​ങ്ക് പാ​സ്ബു​ക്ക് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പു​ക​ള്‍ ഫോ​ണ്‍ ന​മ്പ​ര്‍ സ​ഹി​തം കാ​യം​കു​ളം ഇ​ന്‍​സ്പെ​ക്ട​ര്‍ ഓ​ഫീ​സി​ല്‍ നേ​രി​ട്ടോ [email protected] എ​ന്ന ഇ-​മെ​യി​ലി​ലോ സ​മ​ര്‍​പ്പി​ക്ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ 9446444406 എ​ന്ന ന​മ്പ​റി​ല്‍ ല​ഭി​ക്കും.