ബി​എ​സ്എ​ന്‍​എ​ല്‍ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Friday, May 22, 2020 10:49 PM IST
അ​ഞ്ച​ല്‍: അ​സം​ഘടി​ത മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളോ​ടു​ള്ള വ​ഞ്ച​ന അ​വ​സാ​നി​പ്പി​ക്കു​ക, കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​ല​പാ​ടു​ക​ളി​ൽ നി​ന്നും പി​ൻ​മാ​റു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ദേ​ശീ​യ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ച​ൽ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ന് മു​ന്നി​ൽ ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി.

ദേ​ശീ​യ അ​സം​ഘടി​ത തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് പു​ന​ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​പരോധ സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. ഉ​പ​രോ​ധം അ​സം​ഘി​ടി​ത തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.ഇ.സ​ഞ്ജ​യ്ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ന​ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​യി​ത്ത​ല മോ​ഹ​ന​ൻ അധ്യ​ക്ഷ​ത വഹിച്ചു.