ദേ​ശീ​യ പ്ര​തി​ഷേ​ധ​ത്തി​ൽ അ​ണി​ചേ​ർ​ന്നു
Friday, May 22, 2020 10:49 PM IST
കൊ​ല്ലം: കൊ​റോ​ണ വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്നു​ള്ള സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ എ​ന്ന പേ​രി​ൽ രാ​ജ്യ​ത്തെ തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ മാ​റ്റി മ​റി​ക്കു​ന്ന ന​യ​ങ്ങ​ൾ​ക്കെ​തി​രെ ഐ​ക്യ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന ദേ​ശീ​യ പ്ര​തി​ഷേ​ധ​ത്തി​ൽ ഓ​ൾ ഇ​ന്ത്യാ ബാ​ങ്ക് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​നും അ​ണി​ചേ​ർ​ന്നു.

ലോ​ക്ക് ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യ​ത് മൂ​ലം തൊ​ഴി​ലും വ​രു​മാ​ന​വും നി​ല​ച്ച് തൊ​ഴി​ലാ​ളി​ക​ൾ ക​ഷ്ട​പ്പെ​ടു​ന്പോ​ഴാ​ണ് ഫാ​ക്ട​റീ​സ് ആ​ക്ടും ഇ​ൻ​ഡ​സ്ട്രി​യ​ൽ ഡി​സ്പ്യൂ​ട്ട്‌ ആ​ക്‌​ടും മി​നി​മം വേ​ജ​സ് ആ​ക്‌​ടും ഉ​ൾ​പെ​ടെ​യു​ള്ള തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ അ​ട്ടി​മ​റി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി.

കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റി​ന്‍റെ ഒ​ത്താ​ശ​യോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന ഇൗ ​ന​യ​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ്് എ​ഐ​ബി​ഇ​എ ദേ​ശ​വ്യാ​പ​ക​മാ​യി പ്ര​ധി​ഷേ​ധി​ക്കു​ക​യും ജീ​വ​ന​ക്കാ​ർ ക​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ച് ജോ​ലി ചെ​യ്യു​ക​യും ചെ​യ്ത​ത്. ചി​ന്ന​ക്ക​ട​യി​ൽ ന​ട​ന്ന പ്ര​ധി​ഷേ​ധ പ്ര​ക​ട​ന​ത്തി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം ​എം അ​ൻ​സാ​രി, ജി​ല്ലാ ചെ​യ​ർ​മാ​ൻ വി ​ജ​യ​കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി യു ​ഷാ​ജി, എം ​എ ന​വീ​ൻ, രാ​കേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.