ദേ​ശീ​യ സെ​മി​നാ​ര്‍
Friday, May 22, 2020 10:51 PM IST
ച​വ​റ: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രോ​ഗ പ്ര​തി​രോ​ധ​വും ബോ​ധ​വ​ത്ക​ര​ണ​വും എ​ന്‍​എ​സ്എ​സി​ലൂ​ടെ (നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം) എ​ന്ന വി​ഷ​യ​ത്തി​ല്‍ ഓ​ണ്‍ ലൈ​ന്‍ ദേ​ശീ​യ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. ച​വ​റ ബേ​ബി​ജോ​ണ്‍ സ്മാ​ര​ക സ​ര്‍​ക്കാ​ര്‍ കോ​ളേ​ജ് സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ല്‍ പ​ത്ത് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് ഇ​രു​ന്നൂ​റി​ല്‍​പ്പ​രം പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു. കെ​ജി​എം​ഒ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ.​ജി.​എ​സ്.​വി​ജ​യ​കൃ​ഷ്ണ​ന്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ളേ​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​അ​ജി​ത കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.