അ​റ​വ് മാ​ടു​ക​ള്‍ ല​ഭി​ക്കാ​നി​ല്ല; ഇ​റ​ച്ചി വ്യാ​പാ​രി​ക​ളും തൊ​ഴി​ലാ​ളി​ക​ളും ദു​രി​ത​ത്തി​ല്‍
Friday, May 22, 2020 10:51 PM IST
അ​ഞ്ച​ല്‍: ചെ​റി​യ പെ​രു​ന്നാ​ളി​ന് മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ സം​സ്ഥാ​ന​ത്ത് അ​റ​വു​മാ​ടു​ക​ളു​ടെ ല​ഭ്യ​ത കു​റ​വ് ഇ​റ​ച്ചി വ്യാ​പാ​രി​ക​ളേ​യും തൊ​ഴി​ലാ​ളി​ക​ളേ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മ​ട​ക്ക​മു​ള്ള അ​റ​വു​മാ​ടു​ക​ളു​ടെ വ​ര​വ് നി​ല​ച്ച​താ​ണ് ഇ​പ്പോ​ഴു​ള്ള പ്ര​തി​സ​ന്ധി​ക്ക് പ്ര​ധാ​ന കാ​ര​ണം. കൂ​ടു​ത​ലാ​യും ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു​മാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് വ​ന്‍ തോ​തി​ല്‍ അ​റ​വു​മാ​ടു​ക​ള്‍ എ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ അ​വി​ടെ​നി​ന്നു​ള്ള വ​ര​വ് നി​ല​ച്ചു.

സീ​സ​ന്‍ സ​മ​യ​ത്തു​ള്ള മാ​ടു​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് ഇ​റ​ച്ചി വ്യാ​പാ​ര​ത്തെ​യും ഇ​തി​നെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ​യും ദു​രി​ത​ത്തി​ല​ക്കി​യ​താ​യി വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. ചെ​റി​യ പെ​രു​ന്നാ​ൾ എ​ത്തി​യ​തോ​ടെ ഇ​റ​ച്ചി​യു​ടെ ആ​വ​ശ്യ​ക്കാ​ര്‍ കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്യ​സം​സ്ഥാ​ന​ത്ത് നി​ന്നും അ​റ​വ് മാ​ടു​ക​ളെ കേ​ര​ള​ത്തി​ൽ എ​ത്തി​യ്ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പ്പെ​ട​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

ഇ​പ്പോ​ള്‍ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ധാ​രാ​ള​മാ​യി ഈ ​മേ​ഖ​ല​യി​ല്‍ പ​ണി​യെ​ടു​ക്കു​ന്നു​ണ്ട്. നി​ര​വ​ധി​പേ​ര്‍ കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് നാ​ട്ടി​ല്‍ പോ​കാ​ന്‍ ത​യ്യാ​റാ​യി നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മ​വും ഈ ​മേ​ഖ​ല​യെ ബാ​ധി​ച്ചി​ട്ടു​ണ്ട്.

അ​ടി​യ​ന്തി​ര സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ടീ​ല്‍ ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ഇ​റ​ച്ചി വ്യാ​പാ​രി​ക​ള്‍​ക്കും തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ഉ​ള്ള​ത്. അ​തെ സ​മ​യ​ത​ന്നെ അ​റ​വ് മാ​ടു​ക​ളു​ടെ ല​ഭ്യ​ത കു​റ​വി​ന്‍റെ മ​റ​വി​ല്‍ വി​ല​ക്ക​യ​റ്റം സൃ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.