ഡെ​ങ്കി​പ്പ​നി; ക​ര്‍​ശ​ന പ​രി​ശോ​ധ​ന​യുമാ​യി ആ​രോ​ഗ്യ​വ​കു​പ്പും പഞ്ചായത്തും
Saturday, May 23, 2020 11:36 PM IST
അ​ഞ്ച​ല്‍ : ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ളും പ​രി​ശോ​ധ​ന​യും ഏ​ര്‍​പ്പെ​ടു​ത്തി. ആ​രോ​ഗ്യ വ​കു​പ്പും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​രും സം​യു​ക്ത​മാ​യി​ട്ടാ​ണ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പെ​രു​കു​ന്ന​തി​ന് അ​നു​കൂ​ല സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ മ​ലി​ന ജ​ലം പൊ​തു​സ്ഥ​ല​ത്ത് ഒ​ഴു​ക്ക​ൽ, കൊ​തു​കി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ, പൗ​ള്‍​ട്രി ഫാ​മു​ക​ള്‍, തോ​ട്ടം ഉ​ട​മ​ക​ൾ, വീ​ടു​ക​ൾ എ​ന്നി​വ​യ്ക്ക് പി​ഴ ഈ​ടാ​ക്കി. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​ത്ത​ര​ത്തി​ല്‍ പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യാ​ണ് അ​ധി​കൃ​ത​ര്‍ പി​ഴ​യാ​യി ഈ​ടാ​ക്കി​യ​ത്.

ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച വാ​ര്‍​ഡു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി പ​രി​ശോ​ധ​ന​ക​ള്‍ തു​ട​രു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ കൂ​ടു​ത​ല്‍ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ക്കും. നി​യ​മ ലം​ഘ​ക​ര്‍​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ഏ​രൂ​ര്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ബി​ജി ബി ​രാ​ജ് പ​റ​ഞ്ഞു.

ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജേ​ക്ക​ബ്, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ജ​സ്റ്റ​ക്ട​ർ​മാ​രാ​യ ന​സിം ഖാ​ൻ, വി​നോ​ദ്, പ്രി​യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ പ​രി​ശോ​ധ​ന തു​ട​രു​ന്ന​ത്. അ​താ​ത് വാ​ര്‍​ഡു​ക​ളി​ല്‍ വാ​ര്‍​ഡ്‌ അം​ഗ​ങ്ങ​ളും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ വാ​ര്‍​ഡു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ബോ​ധ​വ​ല്‍​ക്ക​ര​ണ ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഒ​പ്പം ത​ന്നെ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബോ​ധ​വ​ല്‍​ക​ര​ണ​വും, വി​ടു​ക​ൾ രോ​ഗാ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ആ​യു​ർ​വേ​ദ കി​റ്റും വി​ത​ര​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഡെ​ങ്കി​പ്പ​നി, ചി​ക്കുൻ​ഗു​നി​യ, വമ​ല​മ്പ​നി, എ​ലി​പ്പ​നി, ടൈ​ഫോ​യ്ഡ്‌, മ​ഞ്ഞ​പി​ത്തം, വ​യ​റി​ള​ക്ക​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യെ പ്ര​തി​രോ​ധി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച സ്ക്വാ​ഡു​ക​ളാ​ണ് വാ​ര്‍​ഡു​ക​ളി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.