ആ​ദ്യം നെ​ഗ​റ്റീ​വ്; ര​ണ്ടാ​ഴ്ച​യ്ക്ക് ശേ​ഷം പോ​സി​റ്റീ​വ്
Monday, May 25, 2020 10:45 PM IST
ചാ​ത്ത​ന്നൂ​ർ: വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ യു​വ​തി​യെ ഈ ​മാ​സം ആ​ദ്യം കോ​വി​ഡ് 19 രോ​ഗ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. ക​ല്ലു​വാ​തു​ക്ക​ൽ മേ​വ​ന​ക്കോ​ണം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ ഫ​ലം അ​ന്ന് നെ​ഗ​റ്റീ​വാ​യി​രു​ന്നു.
ര​ണ്ടാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് ഇ​വ​ർ പോ​സി​റ്റീ​വാ​യ​ത്. രോ​ഗ​ബാ​ധ​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​വ​ർ 21-ന് ​ജ​ന്മം ന​ൽ​കി​യ നാ​ല് ദി​വ​സം പ്രാ​യ​മു​ള്ള ആ​ൺ​കു​ഞ്ഞും ഭ​ർ​ത്താ​വും ഭ​ർ​ത്തൃ​മാ​താ​വും സ്ര​വ പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വാ​ണ്. ഇ​വ​ർ രോ​ഗ​ബാ​ധി​ത​ര​ല്ല.
ക​ഴി​ഞ്ഞ അ​ഞ്ചി​ന് ഗ​ർ​ഭ​സം​ബ​ന്ധ​മാ​യ​പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ക​ല്ലു​വാ​തു​ക്ക​ൽ സ്വ​ദേ​ശി​നി​യാ​യ യു​വ​തി (24)യെ ​വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഹോ​ട്ട് സ്പോ​ട്ടാ​യി​രു​ന്ന ക​ല്ലു​വാ​തു​ക്ക​ലി​ൽ നി​ന്നും എ​ത്തി​ച്ച​തി​നാ​ൽ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി.​ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു.
ഏ​ഴി​ന് അ​മ്മ​യും സ​ഹോ​ദ​രി​യു​മൊ​ത്ത് ക​ട​യ്ക്ക​ൽ വ​ള​വു​പ​ച്ച​യി​ലെ​ത്തി. 17-ന് ​വ്യാ​പാ​രാ​വ​ശ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് സ്ഥി​ര​മാ​യു​ള്ള മ​ല​പ്പു​റ​ത്തേ​യ്ക്ക് പോ​യി. 19-ന് ​ഭ​ർ​ത്താ​വും മാ​താ​വു​മൊ​ത്ത് പാ​രി​പ്പ​ള്ളി​യി​ലെ ലാ​ബി​ൽ എ​ത്തി ഗ​ർ​ഭ​സം​ബ​ന്ധ​മാ​യ ര​ണ്ട് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. 20-ന് ​പ്ര​സ​വ​ത്തി​നാ​യി കൊ​ല്ലം വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 21-ന് ​അ​ടി​യ​ന്തി​ര​മാ​യി ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ കു​ഞ്ഞി​ന് ജ​ന്മം ന​ല്കി. 22-ന് ​കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ​തി​നെ തു​ട​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി. ഫ​ലം പോ​സി​റ്റീ​വാ​യ​തി​നാ​ൽ പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
യു​വ​തി​യു​ടെ ഭ​ർ​ത്താ​വും ഭ​ർ​ത്തൃ​മാ​താ​വും ജ​നി​ച്ച കു​ഞ്ഞും നെ​ഗ​റ്റീ​വാ​ണ്. ഇ​തി​നാ​ൽ ത​ന്നെ രോ​ഗ​ബാ​ധ​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. രോ​ഗി​യാ​യ യു​വ​തി​യു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​ത്തി​ൽ​പ്പെ​ട്ട 22 പേ​രു​ടെ പ​ട്ടി​ക ആ​രോ​ഗ്യ വ​കു​പ്പ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ൽ അ​ഞ്ചു പേ​രു​ടെ സ്ര​വ സാ​മ്പി​ൾ ഞാ​യ​റാ​ഴ്ച​യും മ​റ്റു​ള്ള​വ​രു​ടെ​ത് തി​ങ്ക​ളാ​ഴ്ച​യും ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. മേ​വ​ന​ക്കോ​ണം വാ​ർ​ഡി​ലെ താ​മ​സ​ക്കാ​രി​യാ​യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന് കോ​വി​ഡ്- 19 രോ​ഗം പി​ടി​കൂ​ടു​ക​യും ഇ​വ​ർ ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​വ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച ഉ​റ​വി​ട​വും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.