ജി​ല്ല​യി​ല്‍ ഒ​രാ​ൾക്ക് കൂ​ടി കോ​വി​ഡ്
Thursday, May 28, 2020 10:47 PM IST
സ്വന്തം ലേഖകൻ
കൊ​ല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ ഒ​രാ​ള്‍​ക്കു കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ത​ല​വൂ​ര്‍ ആ​വ​ണീ​ശ്വ​രം സ്വ​ദേ​ശി​യാ​യ 54 കാ​രി​ക്കാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 46 ആ​യി.
ഇ​ന്ന​ലെ രോ​ഗം ബാ​ധി​ച്ച വ​യോ​ധി​ക​യു​ടെ സ​ഞ്ചാ​ര​പ​ഥം ജി​ല്ലാ ഭ​ര​ണ​കൂ​ടം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഗു​ജ​റാ​ത്ത് ഗാ​ന്ധി ന​ഗ​റി​ല്‍ നി​ന്നും രാ​ജ​ധാ​നി എ​ക്‌​സ്പ്ര​സി​ല്‍ 19 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി. ബി 1 ​കം​പാ​ര്‍​ട്‌​മെ​ന്‍റി​ൽ 11 മു​ത​ല്‍ 14 വ​രെ​യു​ള്ള സീ​റ്റി​ല്‍ മ​ക​നും എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു സു​ഹൃ​ത്തു​ക്ക​ള്‍​ക്കും ഒ​പ്പ​മാ​ണ് യാ​ത്ര ചെ​യ്ത​ത്.
തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും കൊ​ട്ടാ​ര​ക്ക​ര സി​വി​ല്‍ സ്റ്റേ​ഷ​ന്‍ വ​രെ പ്ര​ത്യേ​ക കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ എ​ത്തി തു​ട​ര്‍​ന്ന് ആം​ബു​ല​ന്‍​സി​ല്‍ വീ​ട്ടി​ലെ​ത്തി​യ ഇ​വ​ര്‍ ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രു​ക​യു​മാ​യി​രു​ന്നു.
25 ന് ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് പു​ന​ലൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്ര​യി​ല്‍ സാ​മ്പി​ള്‍ എ​ടു​ക്കു​ക​യും തി​രു​വ​ന​ന്ത​പു​രം രാ​ജീ​വ്ഗാ​ന്ധി സെ​ന്‍റ​ര്‍ ഫോ​ര്‍ ബ​യോ​ടെ​ക്‌​നോ​ള​ജി​യി​ലേ​ക്ക് അ​യച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​ന്ന​ലെ പാ​രി​പ്പ​ള്ളി ഗ​വ​. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​തോ​ടെ നി​ല​വി​ല്‍ 23 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് പ​രി​ച​ര​ണ​ത്തി​ലു​ള്ള​ത്. 23 പേ​ര്‍ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 3,336 സാ​മ്പി​ളു​ക​ളി​ല്‍ 73 എ​ണ്ണ​ത്തിന്‍റെ ഫ​ലം കൂ​ടി വ​രാ​നു​ണ്ട്. ഫ​ലം വ​ന്ന​തി​ല്‍ 3,189 എ​ണ്ണം നെ​ഗ​റ്റീ​വാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ ​ആ​ര്‍ ശ്രീ​ല​ത അ​റി​യി​ച്ചു.
ഇന്നലെ വരെ വ​രെ 23,298 പേ​രാ​ണ് ഗൃഹനിരീക്ഷണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. പു​തു​താ​യി പ്ര​വേ​ശി​ച്ച 690 പേ​ര്‍ ഉ​ള്‍​പ്പ​ടെ 6,061 പേ​രാ​ണ് ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
നി​യ​ന്ത്ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ സ്‌​പെ​ഷൽ സ​ര്‍​വെ​യ്‌​ല​ന്‍​സ് തു​ട​ങ്ങി. നീ​ണ്ട​ക​ര, പു​ന​ലൂ​ര്‍, ക​ട​യ്ക്ക​ല്‍, കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​ക​ളി​ലും ജി​ല്ലാ ആ​ശു​പ​ത്രി​യി​ലു​മാ​യി 300 സാ​മ്പി​ളു​ക​ളാ​ണ് ഒ​റ്റ​ദി​വ​സം കൊ​ണ്ട് ശേ​ഖ​രി​ച്ച​ത്.
സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രും സാ​മൂ​ഹി​ക സ​മ്പ​ര്‍​ക്കം ഏ​റെ​യു​ള്ള​വ​രു​മാ​യ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട നോ​ണ്‍ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​ശാ​പ്ര​വ​ര്‍​ത്ത​ക​ര്‍, ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍, പ​ത്ര-​ദൃ​ശ്യ-​മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍, പോ​ലീ​സ്, അ​ഗ്നി​സു​ര​ക്ഷാ സേ​ന, മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഫീ​ല്‍​ഡി​ല്‍ സ​ജീ​വ​മാ​യി​ട്ടു​ള്ള ട്രാ​ക്ക്, സി​വി​ല്‍ ഡി​ഫ​ന്‍​സ് വോ​ളന്‍റി​യ​ര്‍​മാ​ര്‍, ആം​ബു​ല​ന്‍​സ് ഓ​ട്ടോ, ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍, പ​ത്രം ഏ​ജ​ന്‍റു​മാ​ര്‍, പ​ഴ​ക്ക​ച്ച​വ​ട​ക്കാ​ര്‍, ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​ങ്ങ​നെ​യാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.
പ​രി​ശോ​ധ​ന ന​ട​ത്തു​ക വ​ഴി സ​മൂ​ഹ വ്യാ​പ​നം ഉ​ണ്ടോ​യി​ട്ടു​ണ്ടോ​യെ​ന്ന് മ​ന​സി​ലാ​ക്കു​ന്ന​തി​നും രോ​ഗ​പ്ര​തി​രോ​ധ നി​യ​ന്ത്ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കു​ന്ന​തി​നും സ​ഹാ​യ​ക​മാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ ​ആ​ര്‍ ശ്രീ​ല​ത അ​റി​യി​ച്ചു.
പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാസ്ക് ധരിക്കാതെ സ​ഞ്ച​രി​ച്ച​തി​ന് 112 പേ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ലോ​ക്-​ഡൗ​ണ്‍ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച​തി​ന് കൊ​ല്ലം സി​റ്റി പ​രി​ധി​യി​ൽ 105 പേ​ർ​ക്കെ​തി​രെ കേസെടുത്തു. 50 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.​ 90 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.
​കൊ​ല്ല​ത്ത് നെ​ല്ലി​മു​ക്ക് റാ​ണി ഹോ​ട്ട​ൽ, പാ​രി​പ്പ​ള്ളി​യി​ൽ ശ്രീ​രാ​മ​പു​ര​ത്ത് സ്റ്റേ​ഷ​ന​റി സ്റ്റോ​ർ എ​ന്നി​വ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച് പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​ന് സ്ഥാ​പ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.​അ​നു​വ​ദ​നീ​യ​മാ​യ എ​ണ്ണ​ത്തി​ൽ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​തെ ക​യ​റ്റി​യ​തി​ന് ഏഴ് സ്വ​കാ​ര്യ ബ​സു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ക​ണ്ടക്ട​ർ​മാ​ർ​ക്കെ​തി​രെ കേ​സെ‌ടുക്കുകയും ചെ​യ്തു.​
ഹോം, ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റന്‍റ‍യിനി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​വ​ർ ക്വാ​റന്‍റയി​ൻ ലം​ഘ​നം ന​ട​ത്തു​ന്നി​ല്ലെന്ന് ഉറ​പ്പ് വ​രു​ത്താ​ൻ ക​ർ​ശ​ന സു​ര​ക്ഷാ സം​വി​ധാ​ന​മാ​ണ് പോ​ലീ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ ക​ർ​ശ​ന​മാ​യും മാ​സ്ക് ധ​രി​ക്കേ​ണ്ട താ​ണെ​ന്നും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ശു​ചീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കു​ന്ന​വി​ധ​ത്തി​ൽ ജ​ന​ങ്ങ​ളെ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടതാ​ണെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.​പോ​ലീ​സി​നെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലെ 16 സ്റ്റേ​ഷ​നു​ക​ളി​ലും പോ​ലീ​സ് വോ​ള​ന്‍റി​യ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ത്ത് നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ക​ളി​യി​ക്കാ​വി​ള ചെ​ക്പോ​സ്റ്റ് വ​ഴി ന​ട​ന്ന് അ​തി​ർ​ത്തി ക​ട​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി ബ​സി​ൽ കൊ​ല്ല​ത്തെ​ത്തി​യ ക​ന്യാ​കു​മാ​രി മു​ട്ടം ജെ.​സി ന​ഗ​റി​ൽ ജ​യ​ശീ​ല​ൻ (38) ആ​ണ് കോ​സ്റ്റ​ൽ പോ​ലീ​സ് ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ പി​ടി​യി​ലാ​യ​ി. കാ​വ​നാ​ട് പ​ട്ട്രോ​പ്പി​ൽ ബോ​ട്ട് യാ​ർ​ഡി​ൽ ജോ​ലി​ക്കെ​ത്തി​യ​താ​യി​രു​ന്നു ഇയാൾ.
​ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം നെ​ല്ലി​മു​ക്കി​ലു​ള്ള പ​വി​ത്രം ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റ‍‍യി​ൻ കേ​ന്ദ്ര​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യും ഇയാ ൾക്കെ​തി​രെ ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു.
കൊ​ട്ടാ​ര​ക്ക​ര : ലോ​ക്ക് ഡൗ​ണ്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് കൊ​ല്ലം റൂ​റ​ല്‍ ജി​ല്ല​യി​ല്‍ പ​ക​ര്‍​ച്ച വ്യാ​ധി ത​ട​യ​ൽ ഓ​ര്‍​ഡി​ന​ന്‍​സ് 2020 പ്ര​കാ​രം 42 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു 74 പേ​രെ അ​റ​സ്റ്റ് ചെ​യ്തു 32 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു.
മാ​സ്ക് ഉ​പ​യോ​ഗി​ക്കാ​ത്ത​തി​ന് 110 പേ​ർ​ക്കെ​തി​രെ​യും കേ​സെടുത്തു. നി​യ​മ​ലം​ഘ​ക​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.