നിയന്ത്രണങ്ങൾ ലംഘിച്ച് വാഹനങ്ങൾ
Thursday, May 28, 2020 10:47 PM IST
പു​ന​ലൂ​ർ: ലോ​ക് ഡൗ​ണി​ൽ നേ​രി​യ ഇ​ള​വു ന​ൽ​കി​യ​തോ​ടെ ന​ഗ​രം ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ. എ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളും ലം​ഘി​ച്ച് നൂ​റു ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പു​ന​ലൂ​ർ ന​ഗ​ര​ത്തി​ലി​റ​ങ്ങി​യ​ത്. ഇ​തോ​ടെ പ​ല​യി​ട​ത്തും ഗ​താ​ഗ​ത ത​ട​സ​വു​മു​ണ്ടാ​യി. ബ​സു​ക​ൾ വ​ള​രെ​ക്കു​റ​ച്ചു സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണ് ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങൾ വ​ർധി​ച്ചി​ട്ടു​ണ്ട്. ഇ​ത് കോ​വി​ഡ് ബാ​ധ​യ്ക്ക് ആ​ക്കം കൂ​ട്ടു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.
ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ൽ​കി​യ മു​ന്ന​റി​യി​പ്പു​ക​ളെ​ല്ലാം കാ​റ്റി​ൽ പ​റ​ത്തി രോ​ഗ​ബാ​ധ​യ്ക്ക് കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന ത​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രും ക​യ​റു​ന്നു​ണ്ട്. ഓ​ട്ടോ​റി​ക്ഷ​ക​ളി​ലും കാ​റു​ക​ളി​ലും മ​റ്റും ധാ​രാ​ള​മാ​ളു​ക​ൾ യാ​ത്ര ചെ​യ്യു​ന്ന​ത് പ​ല​യി​ട​ത്തും ഭീ​ഷ​ണി സൃ​ഷ്ടി​യ്ക്കു​ന്നു​ണ്ട്. നി​യ​മ ലം​ഘ​ക​രെ അ​റ​സ്റ്റു​ചെ​യ്യ​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.