നി​യ​മം ലം​ഘി​ച്ച് ട്യൂ​ട്ടോ​റി​യ​ലു​ക​ളി​ല്‍ ക്ലാ​സു​ക​ള്‍
Saturday, May 30, 2020 11:05 PM IST
ച​വ​റ: ലോ​ക്ക് ഡൗ​ണ്‍ സാ​ഹ​ച​ര്യ​ത്തി​ല്‍ ട്യൂ​ട്ടോ​റി​യ​ലു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ പാ​ടി​ല്ല എ​ന്ന നി​യ​മം കാ​റ്റി​ല്‍​പ്പ​റ​ത്തി പ​ല​യി​ട​ത്തും ക്ലാ​സു​ക​ള്‍ ന​ട​ക്കു​ന്ന​താ​യി ഓള്‍ കേ​ര​ള ട്യൂ​ട്ടോ​റി​യ​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ രം​ഗ​ത്ത്.​സം​ഘ​ട​ന​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത ചി​ല സ്ഥാ​പ​ന​ങ്ങ​ളാ​ണ് കു​ട്ടി​ക​ളെ കൂ​ട്ട​ത്തോ​ടെ വി​ളി​ച്ചി​രു​ത്തി ക്ലാ​സു​ക​ളെ​ടു​ക്കു​ന്ന​ത്.​ ഇ​ക്കാ​ര്യം ആ​രോ​ഗ്യ വ​കു​പ്പ് ഉള്‍​പ്പെ​ടെ​യു​ള​ള അധി​കൃ​ത​രെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ലാ​യെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​ജി. ബാ​ബു പ​റ​യു​ന്നു.​

ര​ക്ഷി​താ​ക്ക​ളു​ടെ അ​നു​വാ​ദ​ത്തോ​ടെ പ​ല വീ​ടു​ക​ളി​ലും ശ്ര​ദ്ധി​ക്ക​പ്പെ​ടാ​ത്ത സ്ഥ​ല​ത്തും കൂ​ട്ട​മാ​യി കു​ട്ടി​ക​ളെ​യെ​ത്തി​ച്ചാ​ണ് രോ​ഗ വ്യാ​പ​ന​ത്തി​ന്‍റെ ഭീ​തി​യി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ ക്ലാ​സ് ന​ട​ക്കു​ന്ന​ത്. ര​ക്ഷി​താ​ക്ക​ളെ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം. ഇ​ത്ത​ര​ം സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​യു​ന്നു.