വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Monday, June 1, 2020 10:07 PM IST
കൊ​ട്ടാ​ര​ക്ക​ര: ആറര കിലോഗ്രാം ക​ഞ്ചാ​വും 12 കു​പ്പി വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. നെ​ല്ലി​ക്കു​ന്നം കൊ​ച്ചാ​ലും​മൂ​ട് മു​ബാ​റ​ക് മ​ൻ​സി​ലി​ൽ ഇ​സ​ഹാ​ക്ക്.​എ​സ് ആ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ല്ലം റൂ​റ​ൽ‌ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തെ​തു​ട​ർ​ന്ന് ജി​ല്ല​യി​ലെ ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് വിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ​ത​ത്.
പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ​കാ​റി​ൽ പാ​ല​ക്കാ​ട് മ​ണ്ണാ​ർ​കാ​ട്ട് നി​ന്നും ക​ട​ത്തി​ക്കൊ​ണ്ട് വ​രി​ക​യാ​യി​രു​ന്നു. ഓ​ട​നാ​വ​ട്ടം, മു​ട്ട​റ, പൂ​യ​പ്പ​ള്ളി, ഉ​മ്മ​ന്നൂ​ർ, കു​ട​വ​ട്ടൂ​ർ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ ക​ഞ്ചാ​വ് വി​ല്പ​ന​ക്കാ​ര​നാ​ണ് പ്ര​തി.

പ്ര​തി​ക​ളെ പിടികൂടി

കു​ന്നി​ക്കോ​ട് : വി​ള​ക്കു​ടി സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ മൂ​ന്ന് പ്ര​തി​ക​ൾ പി​ടി​യി​ൽ. പ​ത്ത​നാ​പു​രം പാ​തി​രി​ക്ക​ൽ നി​ഥി​ൻ മ​ൻ​സി​ലി​ൽ തൗ​ഫീ​ക്ക് (25), പ​ത്ത​നാ​പു​രം ന​ടു​ക്കു​ന്ന് നി​ഥി​യാ മ​ൻ​സി​ലി​ൽ നി​ഥി​ൻ(30), പ​ത്ത​നാ​പു​രം ന​ടു​ക്കു​ന്ന് മം​ഗ​ല​ത്ത് പു​ത്ത​ൻ വീ​ട്ടി​ല്‍ വി​ഷ്ണു (28) എ​ന്നി​വ​രാ​ണ് കു​ന്നി​ക്കോ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച്ച പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കു​ന്നി​ക്കോ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​യി​രു​ന്നു. ര​ണ്ടും മൂ​ന്നും പ്ര​തി​ക​ൾ ചേ​ർ​ന്നാ​ണ് പെ​ൺ​കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ട് പോ​യ​ത്.
പ്ര​തി​ക​ൾ ഉ​റു​കു​ന്നി​ൽ നി​ന്നാ​ണ് പി​ടി​യി​ലാ​യ​ത്.