ക​ല്ലു​വാ​തു​ക്ക​ലി​ൽ ഹോട്ട്സ്പോ​ട്ട് പു​തു​ക്കി നി​ശ്ച​യി​ച്ചു
Monday, June 1, 2020 10:10 PM IST
ചാ​ത്ത​ന്നൂ​ർ: കോ​വി​ഡ്- 19 രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് ന​ട​പ്പാ​ക്കി​യി​രു​ന്ന ഹോട്ട്സ്പോ​ട്ടും 144- ഉം ​പു​തു​ക്കി നി​ശ്ച​യി​ച്ച് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.
പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ 20, 21, 22, 23 വാ​ർ​ഡു​ക​ളാ​യ പാ​മ്പു​റം, മേ​വ​ന​ക്കോ​ണം, ന​ട​യ്ക്ക​ൽ, ക​ല്ലു​വാ​തു​ക്ക​ൽ ടൗ​ൺ എ​ന്നിവി​ട​ങ്ങ​ളി​ൽ ഹോട്ട് സ്പോ​ട്ടും 144- ഉം ​നി​ല​നി​ല്ക്കും.​ മേ വ​ന​ക്കോ​ണം വാ​ർ​ഡി​ലെ താ​മ​സ​ക്കാ​രാ​യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം, ന​വ​ജാ​ത ശി​ശു​വി​ന് ജ​ന്മം ന​ൽകി​യ അ​മ്മ എ​ന്നി​വ​ർ രോ​ഗ​ബാ​ധി​ത​രാ​യി​രു​ന്നു.
ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യും ജ​ന​പ്ര​തി​നി​ധി​യും രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. ന​വ​ജാ​ത ശി​ശു​വി​ന്‍റെ അ​മ്മ​യും പ​തി​നൊ​ന്ന് ദി​വ​സം പ്രാ​യ​മു​ള്ള ആ​ൺ​കു​ഞ്ഞും രോ​ഗ​ബാ​ധി​ത​രാ​യി പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.