ക​ടം കൊ​ടു​ത്ത പ​ണം തി​രി​കെ ചോ​ദി​ച്ച​ യു​വാ​വി​ന്‍റെ കാ​ല് ത​ല്ലി​യൊ​ടി​ച്ചു
Wednesday, June 3, 2020 10:37 PM IST
ശാ​സ്താം​കോ​ട്ട: കൊ​ടു​ത്ത പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ന് യു​വാ​വി​ന്‍റെ കാ​ല് ത​ല്ലി​യൊ​ടി​ച്ച സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ.
ശൂ​ര​നാ​ട് തെ​ക്ക് ഇ​ര​വി​ച്ചി​റ​കി​ഴ​ക്ക് തെ​ങ്ങു​വി​ള ജം​ങ്ഷ​ന് സ​മീ​പം ച​രു​വി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഷാ​നു (35) നാ​ണ് പ​രി​ക്കേ​റ്റ​ത്.
സം​ഭ​വ​ത്തി​ൽ നൂ​റ​നാ​ട് കോ​ട്ട​ക്കാ​ട് മു​റി​യി​ൽ പ​റ​യം​കു​ളം സു​മ​യ്യാ മ​ൻ​സി​ൽ സു​നീ​ർ (30), ശൂ​ര​നാ​ട് തെ​ക്ക് ഇ​ര​വി​ച്ചി​റ​കി​ഴ​ക്ക് ക​മ്പ​നി​മു​ക്കി​ൽ ആ​റ്റു​ത്ത​റ വ​ട​ക്ക​തി​ൽ റാ​ഫി (35), ശൂ​ര​നാ​ട് തെ​ക്ക് തൃ​ക്കു​ന്ന​പ്പു​ഴ വ​ട​ക്ക് തെ​ങ്ങു​വി​ള അ​ർ​ത്തി​യി​ല വി​ള​യി​ൽ ഷ​മീ​ർ (30), ശൂ​ര​നാ​ട് തെ​ക്ക് ഇ​ര​വി​ച്ചി​റ കി​ഴ​ക്ക് കെ​സി​ടി ജം​ങ്ഷ​ന് സ​മീ​പം പ​ന​മൂ​ട്ടി​ൽ കാ​വി​ന് വ​ട​ക്ക​തി​ൽ അ​ഭി​ലാ​ഷ് (30), ശൂ​ര​നാ​ട് തെ​ക്ക് ഇ​ര​വി​ച്ചി​റ​കി​ഴ​ക്ക് പ​ന​മൂ​ട്ടി​ൽ വീ​ട്ടി​ൽ അ​നീ​ഷ് (37) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
പോ​ലീ​സ് പ​റ​യു​ന്ന​ത്; ക​ഴി​ഞ്ഞ 28-ന് ​രാ​ത്രി കെ​സി​ടി ജം​ങ്ഷ​ന് സ​മീ​പം മ​ദ്യ​പി​ച്ചെ​ത്തി​യ പ്ര​തി​ക​ൾ അ​തു​വ​ഴി ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഷാ​നു​വി​നെ ത​ട​ഞ്ഞു നി​ർ​ത്തി മ​ർ​ദി​ച്ച ശേ​ഷം കാ​ലി​ൽ ക​മ്പി​വ​ടി​യ്ക്ക് അ​ടി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി​യാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്‌. തു​ട​ർ​ന്ന് ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി​ക​ളെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​യി പോ​ലീ​സ് പി​ടി​കൂ​ടി.
അ​ടി​ക്കാ​നു​പ​യോ​ഗി​ച്ച ആ​യു​ധ​വും ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ശൂ​ര​നാ​ട് സി​ഐ ഫി​റോ​സ് എ., ​എ​സ്ഐ മാ​രാ​യ പി.​ശ്രീ​ജി​ത്ത്, ച​ന്ദ്ര​മോ​ൻ, എ​എ​സ്ഐ​മാ​രാ​യ മ​ധു, ഹ​ർ​ഷാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.