മ​ക​ന്‍റെ ഓ​ർ​മ​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്ക് റീ​സൈ​ക്കി​ൾ കേ​ര​ള​യ്ക്ക്
Thursday, June 4, 2020 10:32 PM IST
ചാ​ത്ത​ന്നൂ​ർ: മ​കന്‍റെ ഓ​ർ​മ​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ കേ​ര​ള പു​ന​ർ​നി​ർ​മാ​ണ​ത്തി​നു​ള്ള റീ​സൈ​ക്കി​ൾ കേ​ര​ള പ​ദ്ധ​തി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി.​ ചാ​ത്ത​ന്നൂ​ർ താ​ഴം ഉ​ണ്ണി മ​ങ്ങാ​ട്ട് വീ​ട്ടി​ൽ ജ​യ​കു​മാ​ര​ൻ നാ​യ​രു​ടെ മ​ക​ൻ ശ്രീ​കു​മാ​ർ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​ത്ത് വ​ർ​ഷം മു​മ്പാ​ണ് മ​രി​ച്ച​ത്. ഇ​ത്ര​യും കാ​ലം മ​കന്‍റെ മാ​യാ​ത്ത ഓ​ർ​മ​യ്ക്കാ​യി കാ​ത്തു സൂ​ക്ഷി​ച്ച ബൈ​ക്കാ​ണ് റീ ​സൈ​ക്കി​ൾ പ​ദ്ധ​തി​യി​ലേ​ക്ക് ന​ൽ​കി​യ​ത്. ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഡി.​ഗി​രി കു​മാ​ർ ബൈ​ക്ക് ഏ​റ്റു​വാ​ങ്ങി. അ​മ​ൽ ച​ന്ദ്ര​ൻ ,മു​ഹ​ഷ്, ജ​യ​ച​ന്ദ്ര​ൻ, രാ​ജീ​വ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.