അ​മ്മ​യു​ടെ വി​ലാ​പം പോ​ലീ​സ് കേ​ട്ടു; മക​ന് പു​തു​ജീ​വ​ൻ
Friday, June 5, 2020 10:42 PM IST
കൊ​ട്ടാ​ര​ക്ക​ര: അ​ർ​ധ​രാ​ത്രി​യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഫോ​ണി​ലെ​ത്തി​യ അ​മ്മ​യു​ടെ നി​ല​വി​ളി ര​ക്ഷി​ച്ചെ​ടു​ത്ത​ത് തൂ​ങ്ങി​മ​രി​യ്ക്കാ​ൻ കെ​ട്ടി​യ ക​യ​റി​ൽ ആ​ടി നി​ന്ന കൗ​മാ​ര​ക്കാ​ര​ന്‍റെ ജീ​വ​ൻ. പാ​ഞ്ഞെ​ത്തി​യ പോ​ലീ​സ് കൗ​മാ​ര​ക്കാ​ര​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു കൊ​ണ്ടു​വ​ന്നു. പോ​ലീ​സി​ന്‍റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ന് ഇ​പ്പോ​ൾ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം.
ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 11.30 ഓ​ടെ​യാ​ണ് പു​ത്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പ​വി​ത്രേ​ശ്വ​രം സ്വ​ദേ​ശി യാ​യ വീ​ട്ട​മ്മ​യു​ടെ ഫോ​ൺ വി​ളി​യെ​ത്തു​ന്ന​ത്. മ​ദ്യ​പി​ച്ചെ​ത്തി​യ ഭ​ർ​ത്താ​വ് വീ​ട്ടി​ൽ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​താ​യും ഇ​തി​ൽ മ​നം​നൊ​ന്ത് മ​ക​ൻ പ​തി​നേ​ഴു​കാ​ര​നാ​യ മ​ക​ൻ വീ​ടു​വി​ട്ടി​റ​ങ്ങി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ക്കു​ന്ന​താ​യു​മാ​യി​രു​ന്നു അ​മ്മ അ​റി​യി​ച്ച​ത്.
ഈ ​സ​മ​യം സ്റ്റേ​ഷ​നി​ൽ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന എ​എ​സ്ഐ ജോ​ൺ​സ​ണും ഡ്രൈ​വ​ർ സു​നി​ലും ഉ​ട​ൻ ത​ന്നെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി. അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ വീ​ടു​വി​ട്ടി​റ​ങ്ങി​യ കൗ​മാ​ര​ക്കാ​ര​നെ മ​റ്റൊ​രി​ട​ത്ത് നി​ർ​മ്മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വീ​ട്ടി​ൽ ക​യ​റി​ൽ കെ​ട്ടി​ത്തൂ​തൂ​ങ്ങി​യ നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. ഉ​ട​ൻ ത​ന്നെ ക​യ​റ​ഴി​ച്ച് പു​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പ​തി​നേ​ഴു​കാ​ര​ൻ അ​പ​ക​ട നി​ല ത​ര​ണം ചെ​യ​തി​ട്ടു​ണ്ട്.
പി​താ​വി​നെ പോ​ലീ​സ് ക​സ്റ്റ​റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ൾ സ്ഥി​രം മ​ദ്യ​പാ​നി​യും പ്ര​ശ്ന​ക്കാ​ര​നു​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
അ​വ​സ​രോ​ചി​ത​മാ​യി ഇ​ട​പെ​ട്ട് ഒ​രു ജീ​വ​ൻ ര​ക്ഷി​ച്ച എ​എ​സ്ഐ ജോ​ൺ​സ​നെ​യും ഡ്രൈ​വ​ർ സു​നി​ലി​നെ​യും ആ​ദ​രി​ക്കു​മെ​ന്ന് പു​ത്തൂ​ർ ടൗ​ൺ ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.