സു​ഹൃ​ത്തി​നെ കൊ​ടു​വാ​ൾ കൊ​ണ്ട് എ​റി​ഞ്ഞ് പ​രി​ക്കേ​ൽ​പ്പി​ച്ച ആ​ൾ അ​റ​സ്റ്റി​ൽ
Friday, June 5, 2020 10:42 PM IST
പു​ന​ലൂ​ർ: സു​ഹൃ​ത്തി​നെ കൊ​ടു​വാ​ൾ കൊ​ണ്ട് എ​റി​ഞ്ഞു കാ​ലി​ലെ കു​ഴി ഞ​ര​മ്പി​ന് മാ​ര​ക​മാ​യ മു​റി​വേ​ൽ​പ്പി​ച്ച ആ​ളി​നെ പു​ന​ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ന​ലൂ​ർ മാ​ർ​ക്ക​റ്റി​നു സ​മീ​പം പു​ത്ത​ൻ​വീ​ട്ടി​ൽ റി​യാ​സ്(39) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പു​ന​ലൂ​ർ മ​ണി​യാ​ർ അ​ഷ്ട​മം​ഗ​ലം അ​ഞ്ജ​ലി ഭ​വ​നി​ൽ രാ​ജ​നാ​ണ് പ​രി​ക്കേ​റ്റ​ത്. സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്ന ഇ​വ​ർ ത​മ്മി​ൽ പു​ന​ലൂ​ർ മാ​ർ​ക്ക​റ്റി​ൽ വ​ച്ച് ത​ർ​ക്കി​ക്കു​ക​യും തു​ട​ർ​ന്ന് റി​യാ​സ് മാ​ർ​ക്ക​റ്റി​ൽ ഒ​രു ക​ട​യി​ൽ വി​ല്പ​ന​യ്ക്ക് വെ​ച്ചി​രു​ന്ന കൊ​ടു​വാ​ൾ എ​ടു​ത്തു രാ​ജ​ന്‍റെ നേ​ർ​ക്ക് എ​റി​യു​ക​യു​മാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് കാ​ലി​ന്‍റെ കു​ഴി​ഞ​ര​മ്പി​ന് മാ​ര​ക​മാ​യി മു​റി​വേ​റ്റ രാ​ജ​നെ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു.
പ​രി​ക്കേ​റ്റ രാ​ജ​ൻ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​ണ്. എ​സ്ഐ മാ​രാ​യ രാ​ജ​കു​മാ​ർ, ര​വി, അ​ജി​കു​മാ​ർ, എ ​എ​സ് ഐ ​രാ​ജ​ൻ, സി​പി​ഒ മാ​രാ​യ അ​ജാ​സ്, ജി​ജോ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.