ആ​ശ​ങ്ക​യു​ടെ നി​ഴ​ലി​ൽ വീ​ണ്ടും ജി​ല്ല​യി​ലെ മ​ത്സ്യ​മേ​ഖ​ല
Sunday, June 7, 2020 12:39 AM IST
വ​ർ​ഗീ​സ് എം.​കൊ​ച്ചു​പ​റ​മ്പി​ൽ

ച​വ​റ: ആ​ശ​ങ്ക​ക​ൾ വി​ട്ടൊ​ഴി​യാ​തെ ജി​ല്ല​യി​ലെ മ​ത്സ്യ​മേ​ഖ​ല​യും തൊ​ഴി​ലാ​ളി​ക​ളും ദു​രി​ത​ത്തി​ലേ​യ്ക്ക് വീ​ണ്ടും നീ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ലെ പ്ര​ധാ​ന തു​റ​മു​ഖ​ങ്ങ​ളാ​യ നീ​ണ്ട​ക​ര, ശ​ക്തി​കു​ള​ങ്ങ​ര തു​റ​മു​ഖ​ങ്ങ​ൾ അ​ട​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ൾ ഈ ​മേ​ഖ​ല​യി​ൽ ഉ​ള്ള​വ​ർ​ക്ക് ജീ​വി​തം ദു​രി​ത​പൂ​ർ​ണമാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ കോ​വി​ഡ് ആ​ശ​ങ്ക​യും.
തു​റ​മു​ഖ​ങ്ങ​ൾ അ​ട​ച്ച​തോ​ടെ മ​ത്സ്യ​വി​പ​ണ​ന മേ​ഖ​ല​യേ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് തു​റ​മു​ഖ​ങ്ങ​ൾ അ​ട​ച്ച​ത്. കാ​വ​നാ​ട് സ്വ​ദേ​ശി സേ​വ്യ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ശ​ക്തി​കു​ള​ങ്ങ​ര ഹാ​ർ​ബ​ർ അ​ട​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് ശ​ക്തി​കു​ള​ങ്ങ​ര ഹാ​ർ​ബ​റി​ൽ എ​ത്തേ​ണ്ട ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളും നീ​ണ്ട​ക​ര തു​റ​മു​ഖ​ത്തേ​യ്ക്ക് വ​ന്ന​തോ​ടെ നീ​ണ്ട​ക​ര തു​റ​മു​ഖ​ത്ത് വ​ൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന പോ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി​യി​ൽ തു​റ​മു​ഖം താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. എ​ന്നാ​ൽ ട്രോ​ളിം​ഗ് നി​രോ​ധ​നം ഒന്പതിന് ​തു​ട​ങ്ങാ​ൻ ഇ​രി​ക്കെ​യാ​ണ് കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു ഹാ​ർ​ബ​റും അ​ട​ച്ച​ത്. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഴ്ച്ച​ക​ൾ​ക്ക് മു​മ്പാ​ണ് തു​റ​മു​ഖം സ​ർ​ക്കാ​ർ ഇ​ള​വു​ക​ളോ​ടെ പ്ര​വ​ർ​ത്തി​ച്ചു വ​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ കോ​വി​ഡും ട്രോ​ളിം​ഗ് നി​രോ​ധ​ന​വും ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് ഏ​റെ പ്ര​തി​സ​ന്ധി ഉ​ണ്ടാ​ക്കും. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 2000 രൂ​പ ക്ഷേ​മ​നി​ധി​യി​ലു​ള്ള നി​ര​വ​ധി അം​ഗ​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​യി​ട്ടി​ല്ലാ​യെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ ആ​രോ​പി​ച്ചു. ഇ​നി ഇ​രു തു​റ​മു​ഖ​ങ്ങ​ളും എ​ന്ന് തു​റ​ക്കു​മെ​ന്ന​ത് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണെ​ന്നാ​ണ് വി​വ​രം.