വ​നി​താ​ സിഐയെ ​അ​സ​ഭ്യം പ​റ​ഞ്ഞ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു
Sunday, June 7, 2020 12:39 AM IST
ശാ​സ്താം​കോ​ട്ട: കൊ​ല്ലം റൂ​റ​ൽ വ​നി​താ സെ​ൽ സി ​ഐ യെ ​ഫോ​ണി​ലൂ​ടെ അ​സ​ഭ്യം പ​റ​ഞ്ഞ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.​ പോ​രു​വ​ഴി വ​ട​ക്കേ​മു​റി ചാ​ത്താം​കു​ളം വീ​ന​സ് ഭ​വ​നി​ൽ വീ​ന​സ് കു​മാ​ർ (38) നെ​യാ​ണ് ശൂ​ര​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി മു​ൻ കാ​മു​കി​യെ നി​ര​ന്ത​രം ശ​ല്യ​പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​വ​ർ കൊ​ല്ലം വ​നി​താ സെ​ല്ലി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി ​ഐ പ്ര​തി​യെ ഫോ​ണി​ൽ വി​ളി​ച്ചു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ പ്ര​തി സി ​ഐ യെ ​ഫോ​ണി​ലൂ​ടെ അ​സ​ഭ്യം പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സി ​ഐ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ക്കു​ക​യും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെയ്തു. ​പ്ര​തി സ്ത്രീ​ക​ളു​ടെ ന​മ്പ​ർ സം​ഘ​ടി​പ്പി​ച്ച് ഫോ​ണി​ലൂ​ടെ അ​സ​ഭ്യം പ​റ​യു​ക പ​തി​വാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു. ശൂ​ര​നാ​ട് സി ​ഐ എ ​ഫി​റോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.