കുണ്ടറയിൽ മഴയിൽ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നു
Sunday, June 7, 2020 12:41 AM IST
കു​ണ്ട​റ: പേ​മാ​രി​യി​ൽ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നു. ​വീ​ട് അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്. കി​ഴ​ക്കേ ക​ല്ല​ട ശി​ങ്കാ​ര​പ്പ​ള്ളി അ​മ്പ​ലം​മു​ക്കി​ന് വ​ട​ക്കു​വ​ശം ആ​ലി​ൻ ചേ​രി തെ​ക്ക​തി​ൽ രാ​ധാ​കൃ​ഷ്ണ​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്ന സം​ര​ക്ഷ​ണ ഭി​ത്തി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ പേ​മാ​രി​യി​ൽ ത​ക​ർ​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം മ​ഴ​ക്കാ​ല​ത്ത് വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്ന സ്ഥ​ല​ത്ത് പു​തു​താ​യി നി​ർ​മ്മി​ച്ച​താ​യി​രു​ന്നു ഈ ​ഭി​ത്തി. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് ക​രി​ങ്ക​ൽ​കെ​ട്ട് ചരി​ഞ്ഞും വീ​ടി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്നും കി​ണ​ർ ന​ശി​ച്ചും ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം ഉ​ണ്ടാ​ക്കി​യെ​ങ്കി​ലും സ​ഹാ​യി​ക്കാ​ൻ ത്രി​ത​ല പ​ഞ്ചാ​യ​ത്തോ സ​ർ​ക്കാ​രോ ത​യാ​റാ​യി​ല്ലെ​ന്നാ​ണ് പ​ട്ടി​ക​ജാ​തി​യി​ൽ​പ്പെ​ട്ട രാ​ധാ​കൃ​ഷ്ണ​ന്‍റെ പ​രാ​തി. ​ഇ​പ്പോഴും അ​ത് ത​ന്നെ​യാ​ണു് സ്ഥി​തി. നി​രാ​ലം​ബ​രാ​യ ഇ​വ​ർ സ​ർ​ക്കാ​ർ ഓ​ഫീ​സി​ൽ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്.