കോ​വി​ഡ്: മു​ഖ​ത്ത​ല സ്വ​ദേ​ശി സൗ​ദി​യി​ൽ മ​രി​ച്ചു
Monday, June 29, 2020 11:49 PM IST
ചാ​ത്ത​ന്നൂ​ർ: സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് കൊ​ല്ലം മു​ഖ​ത്ത​ല സ്വ​ദേ​ശി മ​രി​ച്ചു. മു​ഖ​ത്ത​ല പാ​ങ്കോ​ണം ഇ​ല​ഞ്ഞി​ക്ക​ൽ പൊ​യ്ക​യി​ൽ വീ​ട്ടി​ൽ മൈ​തീ​ൻ​കു​ഞ്ഞി​ന്‍റേ​യും പ​രേ​ത​യാ​യ ആ​സി​യാ ഉ​മ്മ​യു​ടെ​യും മ​ക​ൻ സ​നോ​ഫ​ർ (45) ആ​ണ് മ​രി​ച്ച​ത്. സൗ​ദി​യി​ലെ റി​യാ​ദി​ൽ പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി സൗ​ദി​യി​ൽ ജോ​ലി നോ​ക്കു​ന്ന ഇ​യാ​ൾ ഒ​ന്ന​ര വ​ർ​ഷം മു​മ്പാ​ണ് അ​വ​സാ​ന​മാ​യി നാ​ട്ടി​ലെ​ത്തി മ​ട​ങ്ങി​യ​ത്. ര​ണ്ടാ​ഴ്ച മു​മ്പാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. റി​യാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു മ​ര​ണം. ഖ​ബ​റ​ട​ക്കം സൗ​ദി​യി​ൽ ന​ട​ക്കും. ഭാ​ര്യ: ഷാ​ഹി​ദാ ബീ​വി. മ ​ക്ക​ൾ: ഫാ​ത്തി​മ, സ​ഫ്‌​ന(​ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ.)