എ​ഴി​പ്പു​റം ഐ​ഒ​സി പ്ലാ​ന്‍റി​ൽ മെ​ല്ലേ​പ്പോ​ക്ക് സ​മ​രം
Wednesday, July 1, 2020 10:41 PM IST
ചാ​ത്ത​ന്നൂ​ർ: ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ എ​ഴി​പ്പു​റ​ത്തെ പാ​ച​ക വാ​ത​ക റീ​ഫി​ല്ലിം​ഗ് പ്ലാ​ന്‍റി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ മെ​ല്ലെ​പ്പോ​ക്ക് സ​മ​രം. സ​മ​രം അ​ഞ്ചു ദി​വ​സം പി​ന്നി​ട്ട​തോ​ടെ കേ​ര​ള​ത്തി​ലെ തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ പാ​ച​ക​വാ​ത​ക​ത്തി​ന് ക്ഷാ​മം നേ​രി​ടാ​ൻ സാ​ധ്യ​ത. പ്ലാ​ന്‍റി​ൽ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ ക​യ​റ്റി​റ​ക്ക് ചെ​യ്യു​ക​യും സി​ലി​ണ്ട​ർ സീ​ലിം​ഗ്, പ​ഞ്ചിം​ഗ് എ​ന്നി​വ ന​ട​ത്തു​ക​യും ചെ​യ്യേ​ണ്ട ഹൗ​സ് കീ​പ്പിം​ഗ് വി​ഭാ​ഗ​ക്കാ​രാ​ണ് മെ​ല്ലേ​പ്പോ​ക്ക് സ​മ​രം ന​ട​ത്തു​ന്ന​ത്.

പ്ലാ​ന്‍റി​ലെ ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലു​മാ​യി പ്ര​തി​ദി​നം 37000 ത്തോ​ളം സി​ലി​ണ്ട​റു​ക​ളാ​ണ് നി​റ​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പ്ര​തി​ദി​നം 120 ലോ​ഡു​ക​ളാ​ണ് വി​ത​ര​ണ​ക്കാ​ർ​ക്ക് എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന​ത്. മെ​ല്ലേ​പ്പോ​ക്ക് സ​മ​രം തു​ട​ങ്ങി​യ​തോ​ടെ ഇ​പ്പോ​ൾ 40 - ഓ​ളം ലോ​ഡു​ക​ൾ മാ​ത്ര​മാ​ണ് പ്ലാ​ന്‍റി​ൽ നി​ന്ന​യ​യ്ക്കാ​ൻ ക​ഴി​യു​ന്ന​ത്. ഓ​ർ​ഡ​ർ ന​ല്കു​ന്ന വി​ത​ര​ണ​ക്കാ​ർ​ക്ക് യ​ഥാ​സ​മ​യം ലോ​ഡ് എ​ത്തി​യി​ല്ലെ​ങ്കി​ൽ ഏ​ജ​ൻ​സി​ക​ളി​ലെ സി​ലി​ണ്ട​ർ വി​ത​ര​ണം മു​ട​ങ്ങു​ക​യും പാ​ച​ക​വാ​ത​ക ക്ഷാ​മ​ത്തി​ന് അ​വ​സ​ര​മു​ണ്ടാ​വു​ക​യും ചെ​യ്യും.

ലോ​ക്ക് ഡൗ​ണി​ൽ ഇ​ള​വു​ക​ൾ വ​ന്ന​തോ​ടെ പാ​ച​ക വാ​ത​ക ഉ​പ​യോ​ഗം കു​റ​യു​ക​യും ഈ ​പ്ലാ​ന്‍റി​ൽ ആ​ഴ്ച​യി​ൽ ര​ണ്ട് ഷി​ഫ്റ്റ് വീ​തം ലേ ​ഓ​ഫ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഒ​രേ സ​മ​യം ലോ​ഡ് ക​യ​റ്റാ​നാ​യി നാ​ല് ലോ​റി​ക​ൾ മാ​ത്ര​മേ പ്ലാ​ന്‍റി​നു​ള്ളി​ൽ ക​യ​റ്റി വി​ടു​ക​യു​ള്ളു. സു​ര​ക്ഷി​ത​ത്വ പ്ര​ശ്നം മൂ​ല​മോ മ​റ്റ് കാ​ര​ണ​ങ്ങ​ളാ​ലോ ജോ​ലി നി​ർ​ത്തി​വെ​ച്ചാ​ലും ആ ​സ​മ​യ​ത്തെ ശ​മ്പ​ളം പൂ​ർ​ണ​മാ​യും ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹൗ​സ് കീ​പ്പിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ മെ​ല്ലേ​പ്പോ​ക്ക് സ​മ​രം.