ച​ന്ദ​ന​ത്ത​ടി മോ​ഷ​ണ​സം​ഘ​ത്തി​ലെ പ്ര​ധാ​നി അ​റ​സ്റ്റി​ൽ
Sunday, July 5, 2020 10:51 PM IST
ചാ​ത്ത​ന്നൂ​ർ: അ​ന്ത​ർ ജി​ല്ലാ ച​ന്ദ​ന ത​ടി​ക​ട​ത്ത് സം​ഘ​ത്തി​ൽ​പ്പെ​ട്ട പ്ര​ധാ​നി​യെ ഇ​ര​വി​പു​രം പോ​ലീ​സ് പി​ടി​കൂ​ടി. മ​യ്യ​നാ​ട് ന​ടു​വി​ല​ക്ക​ര സിം ​ലാ മ​ൻ​സി​ലി​ൽ സു​ൽ​ഫി (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ആ​ക്കോ​ലി​ൽ ന​ഗ​ർ 130 തു​ഷാ​ര​യി​ൽ സു​ജേ​ഷി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ൽ നി​ന്നും ച​ന്ദ​ന​മ​രം മു​റി​ച്ചു​ക​ട​ത്തി​യ കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു പെ​രെ നേ​ര​ത്തേ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. കി​ണ​ർ വൃ​ത്തി​യാ​കു​ന്ന​തി​നും കൂ​ലി​പ്പ​ണി​ക​ൾ​ക്കു​മാ​യി വീ​ടു​ക​ളി​ൽ എ​ത്തു​ന്ന സം​ഘം വീ​ട്ടു​പു​ര​യി​ട​ത്തി​ലു​ള്ള ച​ന്ദ​ന​മ​രം ഉ​ൾ​പ്പ​ടെ​യു​ള്ള മ​ര​ങ്ങ​ളു​ടെ വി​വ​രം മ​ന​സി​ലാ​ക്കി വ​ച്ച ശേ​ഷം മ​ര​ങ്ങ​ൾ വി​ല​യ്ക്ക് ആ​വ​ശ്യ​പ്പെ​ടു​ക​യും കൊ​ടു​ക്കാ​തെ വ​രു​മ്പോ​ൾ മ​ര​ങ്ങ​ൾ മു​റി​ച്ചു ക​ട​ത്തു​ന്ന​തി​നു​ള്ള പ്ലാ​ൻ ത​യ്യാ​റാ​ക്കി​യ ശേ​ഷം രാ​ത്രി​യി​ലെ​ത്തി മ​ര​ങ്ങ​ൾ മോ​ഷ്ടി​ച്ചു കൊ​ണ്ടു പോ​കു​ക​യാ​ണ് പ​തി​വ്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.