ര​ണ്ടു മ​ത്സ്യ​വി​ൽ​പ്പ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ 11 പേ​ർ​ക്ക് കൂ​ടി രോഗബാധ
Monday, July 6, 2020 10:19 PM IST
കൊ​ല്ലം: ര​ണ്ടു മ​ത്സ്യ വി​ല്‍​പ്പ​ന​ക്കാ​ര്‍ ഉ​ള്‍​പ്പ​ടെ ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 11 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 416 ആ​യി. പ​ത്തു​പേ​ർ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. ഏ​ഴുപേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നും ര​ണ്ടു​പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ര​ണ്ടു​പേ​ര്‍ നാ​ട്ടു​കാ​രു​മാ​ണ്.
ശാ​സ്താം​കോ​ട്ട പ​ല്ലി​ശേ​രി​ക്ക​ല്‍ സ്വ​ദേ​ശി(52), പന്മ​ന പു​ത്ത​ന്‍​ച​ന്ത സ്വ​ദേ​ശി(36) എ​ന്നി​വ​രാ​ണ് മ​ത്സ്യ വി​ല്പ​ന​ക്കാ​ര്‍. ഇ​വ​ര്‍ ര​ണ്ടു​പേ​രും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും മ​ത്സ്യ​മെ​ടു​ത്ത് വി​ല്പ​ന ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് സ്ര​വ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
ജൂ​ണ്‍ 17 ന് ​മും​ബൈ​യി​ല്‍ നി​ന്നും എ​ത്തി​യ ചി​ത​റ സ്വ​ദേ​ശി (21), 25 ന് ​യെ​മ​നി​ല്‍ നി​ന്നും എ​ത്തി​യ പ​ത്ത​നാ​പു​രം സ്വ​ദേ​ശി​നി(30), 26 ന് ​ഖ​ത്ത​റി​ല്‍ നി​ന്നും എ​ത്തി​യ തെന്മ​ല ഉ​റു​കു​ന്ന് സ്വ​ദേ​ശി(40), 30 ന് ​സൗ​ദി​യി​ല്‍ നി​ന്നും എ​ത്തി​യ പു​ത്തൂ​ര്‍ സ്വ​ദേ​ശി(41), ജൂ​ലൈ ഒ​ന്നി​ന് ബാം​ഗ്ലൂ​രി​ല്‍ നി​ന്നും എ​ത്തി​യ മ​രു​ത്ത​ടി സ്വ​ദേ​ശി(24), ജൂ​ണ്‍ 28 ന് ​ദു​ബാ​യി​ല്‍ നി​ന്നും എ​ത്തി​യ തൊ​ടി​യൂ​ര്‍ ഇ​ട​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി(36), ജൂ​ലൈ അ​ഞ്ചി​ന് സൗ​ദി​യി​ല്‍ നി​ന്നും എ​ത്തി​യ ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി(63), ജൂ​ലൈ അ​ഞ്ചി​ന് മ​സ്‌​ക​റ്റി​ല്‍​നി​ന്നും എ​ത്തി​യ ക​ട​വൂ​ര്‍ മ​തി​ലി​ല്‍ സ്വ​ദേ​ശി(47), യു​എഇ​യി​ല്‍ നി​ന്നും എ​ത്തി​യ ക​രു​നാ​ഗ​പ്പ​ള്ളി ആ​ദി​നാ​ട് സ്വ​ദേ​ശി​നി(52) എ​ന്നി​വ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
മ​ത്സ്യ വി​ല്പ്പ​ന​ക്കാ​ര​നാ​യ ശാ​സ്താം​കോ​ട്ട പ​ല്ലി​ശേ​രി​ക്ക​ല്‍ സ്വ​ദേ​ശി ആ​ഞ്ഞി​ലി​മൂ​ട് ച​ന്ത​യി​ലെ മീ​ന്‍ ക​ച്ച​വ​ട​ക്കാ​രാ​നാ​ണ്. മീ​ന്‍ എ​ടു​ക്കു​ന്ന​തി​ന് കാ​യം​കു​ളം ക​രു​വാ​റ്റ, അ​ഴീ​ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്ഥി​ര​മാ​യി പോ​കാ​റു​ണ്ട്. പ​നി​യെ തു​ട​ര്‍​ന്ന് ശാ​സ്താം​കോ​ട്ട ന​വ​ഭാ​ര​ത് ആ​ശു​പ​ത്രി​യി​ല്‍ ജൂ​ണ്‍ 27 നും ​ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ജൂ​ലൈ നാ​ലി​നും ചി​കി​ത്സ തേ​ടി​യി​രു​ന്നു. ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച് ശേ​ഖ​രി​ച്ച സ്ര​വ​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
പന്മന സ്വ​ദേ​ശി ചേ​നം​ങ്ക​ര അ​രി​ന​ല്ലൂ​ര്‍ ക​ല്ലും​പു​റ​ത്താ​ണ് മ​ത്സ്യ​ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്. കാ​യം​കു​ളം, നീ​ണ്ട​ക​ര, ആ​യി​രം​തെ​ങ്ങ്, പു​തി​യ​കാ​വ്, ഇ​ട​പ്പ​ള്ളി​കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മ​ത്സ്യ​വു​മാ​യി സ​ഞ്ച​രി​ച്ചി​ട്ടു​ണ്ട്. പ​നി​യെ തു​ട​ര്‍​ന്ന് ജൂ​ണ്‍ 28 ന് ​മോ​ളി ആ​ശു​പ​ത്രി, ച​വ​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്. ച​വ​റ​യി​ല്‍ ശേ​ഖ​രി​ച്ച സ്ര​വ​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ഉ​ളി​യ​ക്കോ​വി​ല്‍ സ്വ​ദേ​ശി(52), ക​രി​ക്കോ​ട് സ്വ​ദേ​ശി(24), ക​ല്ലും​താ​ഴം സ്വ​ദേ​ശി​നി (6), ത​ല​വൂ​ര്‍ കു​ര സ്വ​ദേ​ശി (26), മേ​ലി​ല ച​ക്കു​വ​ര​യ്ക്ക​ല്‍ സ്വ​ദേ​ശി (32), ഓ​ച്ചി​റ സ്വ​ദേ​ശി (54), അ​രി​ന​ല്ലൂ​ര്‍ സ്വ​ദേ​ശി​നി(22), പന്മന പു​ത്ത​ന്‍​ച​ന്ത സ്വ​ദേ​ശി​നി (28), ഇ​ള​മാ​ട് സ്വ​ദേ​ശി (58), ക​രു​നാ​ഗ​പ്പ​ള്ളി പ​ട. നോ​ര്‍​ത്ത് സ്വ​ദേ​ശി (62) എ​ന്നി​വ​രാ​ണ് കോ​വി​ഡ് രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ട​ത്.
ജി​ല്ല​യി​ൽ ഇ​ന്ന​ലെ 2136 ആ​രോ​ഗ്യ വ​കു​പ്പ് വോ​ള​ണ്ടി​യ​ർ​മാ​ർ 1038 ടീ​മു​ക​ളാ​യി തി​രി​ഞ്ഞ് 11694 വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തി.
ഒ​ടു​വി​ല​ത്തെ ക​ണ​ക്ക് അ​നു​സ​രി​ച്ച് 10248 പേ​ർ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്.
വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​യി 10083 പേ​ർ ക്വാ​റ​ന്‍റൈ​നി​ലാ​ണ്. സ്ഥാ​പ​ന​ങ്ങ​ളി​ൽ മാ​ത്രം 1568 പേ​രാ​ണു​ള്ള​ത്. ആ​ശു​പ​ത്രി​ക​ളി​ൽ 165 പേ​രും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു.
വീ​ട്ടു നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് 558 പേ​രെ​യും ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്ന് 12 പേ​രെ​യും ഇ​ന്ന​ലെ ഒ​ഴി​വാ​ക്കി. പു​തു​താ​യി 825 പേ​രെ ഹോം ​ക്വാറന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 11 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും അ​ഡ്മി​റ്റ് ചെ​യ്തു.
ഇ​തു​വ​രെ 12204 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. 10354 ഫ​ലം വ​ന്ന​തി​ൽ 9954 എ​ണ്ണ​വും നെ​ഗ​റ്റീ​വ് ആ​ണ്. 1869 റി​സ​ൾ​ട്ടു​ക​ൾ വ​രാ​ണ്ടെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ.​ശ്രീ​ല​ത അ​റി​യി​ച്ചു.