പ​രി​ശോ​ധ​ന​ക​ള്‍ ഇ​ല്ല; കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ്ര​ഹ​സ​നം
Thursday, July 9, 2020 10:27 PM IST
അ​ഞ്ച​ല്‍: ജി​ല്ല​യി​ല്‍ കോ​വി​ഡ്‌ സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വ​ലി​യ ജാ​ഗ്ര​ത​യും നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പോ​ലീ​സും ന​ട​ത്തി​വ​രു​ന്ന​ത്. എ​ന്നാ​ല്‍ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ്ര​ഹ​സ​ന​മാ​വു​ക​യാ​ണ്.
പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സാ​നി​​റ്റൈ​സ​ര്‍, ഹാ​ന്‍​ഡ് വാ​ഷ്, വെ​ള്ളം അ​ട​ക്ക​മു​ള്ള ശു​ചീ​ക​ര​ണ വ​സ്തു​ക്ക​ള്‍ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​ണ്ടാ​ക​ണം എ​ന്ന് സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ നി​ര്‍​ദേ​ശ​മു​ണ്ട്. എ​ന്നാ​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം വ​ന്ന ആ​ദ്യ നാ​ളു​ക​ളി​ല്‍ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും അ​ത​നു​സ​രി​ച്ചു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​രു​ന്നു. ആ​ദ്യ നാ​ളു​ക​ളി​ല്‍ പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​യി​രു​ന്നു.
എ​ന്നാ​ല്‍ പി​ന്നീ​ട് പ​രി​ശോ​ധ​ന ഇ​ല്ലാ​താ​യി. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ അ​ട​ക്കം ശു​ചീ​ക​ര​ണ വ​സ്തു​ക്ക​ള്‍ ഒ​ന്നു​മി​ല്ല എ​ന്ന​താ​ണ് വ​സ്തു​ത. ചി​ല​യി​ട​ങ്ങ​ളി​ല്‍ മൂ​ന്നും നാ​ലും സ്ഥാ​പ​ന​ങ്ങ​ള്‍ ചേ​ര്‍​ന്ന് ഒ​രു ബ​ക്ക​റ്റി​ല്‍ വെ​ള്ള​വും സോ​പ്പും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ചി​ല​യി​ട​ങ്ങ​ളി​ല്‍ സാ​നി​റ്റൈസ​ര്‍ സ്ഥാ​പ​ന​ത്തി​ലെ ഉ​ള്ളി​ല്‍ ആ​രും കാ​ണാ​ത്ത വി​ധ​മാ​ണ് വ​ച്ചി​രി​ക്കു​ന്ന​ത്. ആ​രെ​ങ്കി​ലും ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ മാ​ത്രം ന​ല്‍​കും.
വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വ​ന്നു​പോ​കു​ന്ന​വ​രു​ടെ പേ​രും ഫോ​ണ്‍ ന​മ്പ​ര്‍ അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി ര​ജി​സ്റ്റ​ര്‍ സൂ​ക്ഷി​ക്ക​ണം എ​ന്ന് ര​ണ്ടു ദി​വ​സം മു​മ്പ് ജി​ല്ലാ​ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു​വെ​ങ്കി​ലും ഭൂ​രി​ഭാ​ഗം സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​വ ഇ​തു​വ​രെ ത​യാ​റാ​ക്കി​യി​ട്ടി​ല്ല.
10 വ​യ​സി​നു​താ​ഴെ​യും 65 വ​യ​സി​നും മു​ക​ളി​ലും പ്രാ​യ​മു​ള്ള​വ​ര്‍ അ​നാ​വാ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നാ​ണ് മ​റ്റൊ​രു നി​ര്‍​ദേ​ശം. എ​ന്നാ​ല്‍ അ​ഞ്ച​ലി​ല്‍ അ​ട​ക്കം കാ​ല്‍​ന​ട​യാ​യും വ​സ്ത്ര വി​ല്പ​ന ശാ​ല​ക​ള്‍, ജ്വ​ല​റി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച് ഇ​ത്ത​ര​ക്കാ​ര്‍ നി​ത്യ​വും എ​ത്തു​ന്നു​ണ്ട്. സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഒ​രു സ​മ​യം അ​ഞ്ചു​പേ​രി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ പാ​ടി​ല്ലെ​ന്ന നി​യ​മ​വും എ​ങ്ങും പാ​ലി​ക്കു​ന്നി​ല്ല.
വാ​ഹ​ന​ങ്ങ​ളി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്കു​ള്ള എ​ണ്ണ​ത്തി​നും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ലും അ​ഞ്ച​ല്‍ അ​ട​ക്ക​മു​ള്ള കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ഇ​തൊ​ന്നും ഒ​രു പ്ര​ശ്ന​മേ അ​ല്ല. നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ പോ​ലീ​സി​നെ​യോ ആ​രോ​ഗ്യ​വ​കു​പ്പി​നെ​യോ അ​റി​യി​ച്ചാ​ല്‍ ന​ട​പ​ടി ഉ​ണ്ടാ​ക​റി​ല്ലെ​ന്നും ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. പോ​ലീ​സ്, ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്ക​ണ​മെ​ന്നും ജാ​ഗ്ര​ത​ക്കു​റ​വ് ഉ​ണ്ടാ​യാ​ല്‍ സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്ന് ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ എ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.