ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ൽ​ക്ക​ര​ണം ശ​ക്ത​മാ​ക്ക​ണം: ബി​ഷ​പ്
Sunday, July 12, 2020 12:36 AM IST
കൊ​ല്ലം: അ​പ​ക​ട​ക​ര​മാ​യ വി​ധ​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന് വി​പ​ത്തി​നെ​തി​രെ​യു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് കൊ​ല്ലം ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി ആ​വ​ശ്യ​പ്പെ​ട്ടു.

കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി കൊ​ല്ലം രൂ​പ​ത വി​മു​ക്തി​ദ​ർ​ശ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഓ​ണ്‍​ലൈ​ൻ ബോ​ധ​വ​ൽ​ക്ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ല​ഹ​രി മാ​ഫി​യ ല​ക്ഷ്യ​മി​ടു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും ആ​ണ്. അ​തു​കൊ​ണ്ട ് ത​ന്നെ ത​ല​മു​റ​ക​ളെ ത​ക​ർ​ക്കു​ന്ന ഈ ​വി​പ​ത്തി​നെ​തി​രെ അ​തീ​വ ജാ​ഗ്ര​ത അ​നി​വാ​ര്യ​മാ​ണെ​ന്ന് ബി​ഷ​പ് ചൂ​ണ്ടി​ക്കാ​ട്ടി.

മ​ദ്യ​ശാ​ല​ക​ൾ തു​റ​ന്ന​തി​ന് ശേ​ഷ​വും മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്ത് വ​ൻ​തോ​തി​ൽ വ​ർ​ധി​ച്ചു എ​ന്ന​ത് അ​ധി​കാ​രി​ക​ൾ വി​ല​യി​രു​ത്തു​ക​യും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മ​ദ്യം ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത നി​യ​ന്ത്രി​ക്കു​ന്ന​തി​നും ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശാ​സ്ത്രീ​യ​മാ​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ ത​യ്യാ​റാ​വ​ണം.

കൊ​ല്ലം രൂ​പ​ത​യു​ടെ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യി നി​ർ​മ്മി​ച്ച കാ​ഴ്ച​യ്ക്ക​പ്പു​റം എ​ന്ന ടെ​ലി​ഫി​ലിം ബി​ഷ​പ് റി​ലീ​സ് ചെ​യ്തു. യോ​ഗ​ത്തി​ൽ സ​മി​തി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ടി.​ജെ. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി, പ്രോ​ഗ്രാം സെ​ക്ര​ട്ട​റി എ.​ജെ. ഡി​ക്രൂ​സ്, ടെ​ലി​ഫി​ലിം ഡ​യ​റ​ക്ട​ർ ബാ​ബു​ദാ​സ് പ​ടി​ഞ്ഞാ​റ്റ്, ലോ​യി​ഡ്, ഗോ​ഡ്വി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.