ശാ​സ്താം​കോ​ട്ട​യി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു
Sunday, July 12, 2020 10:40 PM IST
ശാ​സ്താം​കോ​ട്ട: കോ​വി​ഡ് 19 ന്‍റെ ഭാ​ഗ​മാ​യി പോ​രു​വ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ​അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. പോ​രു​വ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ ആ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​നും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റേ​യും ഭാ​ഗ​മാ​യാ​ണ് അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്ന​ത്.
അ​വ​ശ്യ സ​ർ​വീ​സു​ക​ൾ ഒ​ഴി​കെ പ​ഞ്ചാ​യ​ത്ത് പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ പ്ര​സ​ന്ന​ൻ അ​ധ്യ​ക്ഷ​യാ​യി.
കെ ​സോ​മ​പ്ര​സാ​ദ് എം ​പി, കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം ​എ​ൽ എ, ​എം ശി​വ​ശ​ങ്ക​ര​പ്പി​ള്ള, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി ​ബി​നീ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ക്ക​ര​യി​ൽ ഹു​സൈ​ൻ, എ​സ് ശി​വ​ൻ​പി​ള്ള, സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഫി​റോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.