കി​ണ​റ്റി​ൽ വീ​ണ സ്ത്രീ​യെ അ​ഗ്നി ര​ക്ഷാ​സേ​ന ര​ക്ഷ​പെ​ടു​ത്തി
Tuesday, July 14, 2020 10:27 PM IST
കു​ണ്ട​റ: കാ​ൽ വ​ഴു​തി കി​ണ​റ്റി​ൽ വീ​ണ സ്ത്രീ​യെ കു​ണ്ട​റ അ​ഗ്നി ര​ക്ഷാ​സേ​ന ര​ക്ഷ​പെ​ടു​ത്തി. കു​ണ്ട​റ എം​ജി​ഡി സ്കൂ​ളി​ന് സ​മീ​പം പാ​ട്ട​മു​ക്കി​ൽ പ​വി​ത്ര​ത്തി​ൽ ബീ​ന (45) ആ​ണ് വീ​ട്ടു​മു​റ്റ​ത്തെ 40 അ​ടി താ​ഴ്ച്ച​യു​ള്ള കി​ണ​റ്റി​ൽ വീ​ണ​ത്.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​ണ്ട​റ അ​ഗ്നി​ര​ക്ഷാ​സേ​ന സം​ഭ​വ സ്ഥ​ല​ത്തെ​ത്തി. ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യൂ ഓ​ഫീ​സ​ർ മി​ഥി​ലേ​ഷ്.​എം.​കു​മാ​ർ, സീ​നി​യ​ർ ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യൂ ഓ​ഫീ​സ​ർ എ​സ്. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ കി​ണ​റ്റി​ലി​റ​ങ്ങി ബീ​ന​യെ പ​രു​ക്കേ​ൽ​ക്കാ​തെ ക​ര​യി​ൽ എ​ത്തി​ച്ചു.
തൊ​ടി​ക​ൾ ഇ​ടി​ഞ്ഞു തു​ട​ങ്ങി​യ കി​ണ​റ്റി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഏ​റെ ശ്ര​മ​ക​ര​മാ​യി​രു​ന്നു. ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഉ​ദ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്ത്വ​ത്തി​ൽ ഓ​ഫി​സ​ർ​മാ​രാ​യ പ്ര​ദീ​പ്, വി​ഷ്ണു, ഹോം ​ഗാ​ർ​ഡ് മ​ണി​ക​ണ്ഠ​ൻ പി​ള്ള എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്.