ആ​റു വ​യ​സു​കാ​രി​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച് അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ
Friday, July 31, 2020 10:49 PM IST
പ​ന്മ​ന : വൈ​ദ്യു​ത പ്ര​വാ​ഹം ഏ​റ്റ ആ​റു വ​യ​സു​കാ​രി​യു​ടെ ജീ​വ​ൻ സ​മ​യോ​ജി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​സീം ര​ക്ഷ​പ്പെ​ടു​ത്തി.
ച​വ​റ പ​ന്മ​ന ഇ​ട​പ്പ​ള്ളി​ക്കോ​ട്ട​യ്ക്ക് സ​മീ​പം എ​സ്എ​സ്എ​സ്എ​സ് മ​ൻ​സി​ലി​ൽ സ​ജി​യു​ടെ ആ​റു വ​യ​സു​ള്ള മ​ക​ൾ ആ​ദി​ല​യ്ക്കാ​ണ് ഇ​ത് ര​ണ്ടാം ജ​ന്മം. വീ​ട്ടു​മു​റ്റ​ത്ത് മ​റ്റ് കു​ട്ടി​ക​ളോ​ടൊ​പ്പം ക​ളി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യം കു​ട്ടി​ക​ൾ മ​തി​ലി​നു മു​ക​ളി​ൽ ക​യ​റി തെ​രു​വ് വി​ള​ക്കി​ന്‍റെ ക​മ്പി​ക​ളി​ക​ൾ ക​ട​ന്ന് പി​ടി​ച്ചു. പെ​ട്ട​ന്ന് ത​ന്നെ കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് വൈ​ദ്യു​ത പ്ര​വാ​ഹ​മേ​റ്റ് കു​ട്ടി നി​ശ്ച​ല​മാ​യ​ത് ക​ണ്ട് വീ​ട്ടു​കാ​രും സ​മീ​പ​വാ​സി​ക​ളും പേ​ടി​ച്ച് നി​ല​വി​ളി​ച്ചു. നി​ല​വി​ളി​കേ​ട്ട് സ​മീ​പ​വാ​സി​ക​ളാ​യ പു​ഞ്ഞി​രി​ക്ക​ൽ വീ​ട്ടി​ൽ ആ​രി​ഫ്, ഇ​ർ​ഫാ​ൻ, അ​മാ​ൻ എ​ന്നീ കു​ട്ടി​ക​ൾ എ​ത്തി.
ഇ​വ​ർ നി​ല​വി​ളി​ച്ച് കൊ​ണ്ട് ഓ​ടി സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന അ​സീ​മി​നോ​ട് കാ​ര്യം പ​റ​ഞ്ഞു. അ​സീം പെ​ട്ടെ​ന്ന് എ​ത്തി റ​ബ​ർ മാ​റ്റി​ന്‍റെ സ​ഹാ​യ​ത്താ​ൻ കു​ട്ടി​യെ വൈ​ദ്യു​ത ക​മ്പി​യി​ൽ നി​ന്ന് ബ​ന്ധം വി​ച്ഛേ​ദി​ച്ച് വ​ലി​ച്ചെ​ടു​ത്ത് പ്രാ​ഥ​മി​ക ചി​കി​ത്സ​ന​ൽ​കി. സ​മീ​പ​വാ​സി​ക​ളാ​യ ഹാ​രീ​സ്, ഷ​മീ​ർ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സി​ന്‍റെ ആം​ബു​ല​ൻ​സി​ൽ ച​വ​റ പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ എ​ത്തി​ച്ചു.
കു​ട്ടി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സ​മ​യോ​ജി​ത​മാ​യി എ​ത്തി​യ നീ​ണ്ട​ക​ര കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ അ​സീ​മി​നെ സ​മീ​പ​വാ​സി​ക​ളും വീ​ട്ടു​കാ​രും അ​ഭി​ന​ന്ദി​ച്ചു.

ന​ട​പ്പാ​ത​ക​ളി​ലെ ക​ച്ച​വ​ടം ത​ട​യ​ണം

കൊല്ലം: റോ​ഡി​നു​വ​ശ​ങ്ങ​ളി​ലു​ള്ള ന​ട​പ്പാ​ത കൈ​യേ​റി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത് ത​ട​യ​ണ​മെ​ന്നും ഇ​തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ല​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍. റോ​ഡു സു​ര​ക്ഷ സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ കൂ​ടി​യ യോ​ഗ​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ കൂ​ട്ടാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ന​ട​പ്പാ​ത​യി​ല്‍ വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്ത​തി​ന് 257 പേ​ര്‍​ക്കെ​തി​രെ കേ​സ് എ​ടു​ത്ത​താ​യി ക്രൈം ​എ സി ​പി അ​റി​യി​ച്ചു.
നി​ല​വി​ല്‍ ന​ട​പ്പാ​ത​യി​ല്‍ പാ​ര്‍​ക്കിം​ഗ് കു​റ​ഞ്ഞ് വ​രു​ന്ന​താ​യി യോ​ഗം വി​ല​യി​രു​ത്തി. കാ​വ​നാ​ട് മു​ത​ല്‍ ക​ട​മ്പാ​ട്ടു​കോ​ണം വ​രെ അ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കാ​ന്‍ നി​ര്‍​ദേ​ശം സ​മ​ര്‍​പ്പി​ക്കാ​നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. ആ​ര്‍ടി​ഒ, ത​ദ്ദേ​ശ​സ്ഥാ​പ​ന എ​ഞ്ചി​നി​യ​റിം​ഗ് വി​ഭാ​ഗം, പോലീ​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളെ ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി. മാ​സ്‌​ക് പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ ഹെ​ല്‍​മെ​റ്റ്, സീ​റ്റ് ബെ​ല്‍​റ്റ് എ​ന്നി​വ ധ​രി​ക്കാ​ത്ത​വ​രെ വി​ട്ടു​ക​ള​യ​രു​തെ​ന്നും ക​ള​ക്ട​ര്‍ ഓ​ര്‍​മ​പ്പെ​ടു​ത്തി. റെ​യി​ല്‍​വേ പാ​ര്‍​ക്കിം​ഗ്, ഹൈ​വേ​യി​ല്‍ കാ​മ​റ സ്ഥാ​പി​ക്ക​ല്‍ എ​ന്നി​വ​യി​ല്‍ ന​ട​പ​ടി ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. ആ​ര്‍ടി​ഒ, വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.