കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ വ​ൻ​തോ​തി​ൽ പാ​ൻ​മ​സാ​ല എ​ത്തു​ന്നു
Saturday, August 1, 2020 10:40 PM IST
പു​ന​ലൂ​ർ: കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ വ​ൻ​തോ​തി​ൽ പാ​ൻ​മ​സാ​ല എ​ത്തു​ന്നു. ആ​ഴ്ച​തോ​റും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ പാ​ൻ​മ​സാ​ല​യാ​ണ് ആ​ര്യ​ങ്കാ​വ് ചെ​ക്ക് പോ​സ്റ്റു​വ​ഴി ക​ട​ന്നു വ​രു​ന്ന​ത്. ചി​ല ഉ​ന്ന​ത ബ​ന്ധ​മു​ള​ള​വ​രാ​ണ് ഇ​തി​ന് പി​ന്നി​ലു​ള​ള​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

ഇന്നലെ ഒ​ന്ന​ര ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന പാ​ൻ​മ​സാ​ല എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ . ത​മി​ഴ്നാ​ട് ആ​ലം​കു​ളം സ്വ​ദേ​ശി​ക​ളാ​യ വൈ​ദ്യ​ലിം​ഗം (29) മു​രു​ക​ൻ (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​ പു​ന​ലൂ​ർ ടൗ​ണി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് പ​ച്ച​ക്ക​റി വ​ണ്ടി​യി​ൽ ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന പാ​ൻ​മ​സാ​ല പി​ടി​കൂ​ടി​യ​ത് . 3200 പാ​ക്ക​റ്റ് പാ​ൻ​മ​സാ​ല​യാ​ണ് എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്ത​ത്.​ ഒ​രു ത​വ​ണ പാ​ൻ​മ​സാ​ല കൊ​ണ്ടു​വ​രു​മ്പോ​ൾ 5000 രൂ​പ ത​ങ്ങ​ൾ​ക്ക് ക​മ്മീ​ഷ​ൻ ല​ഭി​യ്ക്കു​മെ​ന്ന് പി​ടി​യി​ലാ​യ​വ​ർ എ​ക്സൈ​സി​നോ​ടു പ​റ​ഞ്ഞു.​ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ വ​ൻ​തോ​തി​ൽ പാ​ൻ മ​സാ​ല ക​ട​ത്തു​ന്നു​ണ്ട്.

പ​ച്ച​ക്ക​റി ലോ​റി​ക​ളി​ൽ ഒ​ളി​പ്പി​ച്ചാ​ണ് പാ​ൻ​മ​സാ​ല ക​ട​ത്താ​റു​ള്ള​ത്. ചെ​ക്ക് പോ​സ്റ്റി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​വും സം​ഘ​ത്തി​ന് ല​ഭി​യ്ക്കു​ന്ന​താ​യാ​ണ് അ​റി​യു​ന്ന​ത്.​ ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ അ​ഞ്ചു ത​വ​ണ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ പാ​ൻ മ​സാ​ല പി​ടി​കൂ​ടി​യി​രു​ന്നു. ഒ​രു പാ​ക്ക​റ്റ് പാ​ൻ​മ​സാ​ല 100 രൂ​പ​യ്ക്കാ​ണ് ക​ട​ക​ളി​ൽ ചി​ല്ല​റ വി​ല്പ​ന ന​ട​ത്തു​ന്ന​ത്.​ ത​മി​ഴ്നാ​ട്ടി​ൽ 15 രൂ​പ​യ്ക്ക് ല​ഭി​യ്ക്കു​ന്ന പാ​ക്ക​റ്റാ​ണ് ഇ​വി​ടെ 100 രൂ​പ​യ്ക്ക് വി​റ്റ​ഴി​യ്‌​ക്കു​ന്ന​ത്.

ഇ​തി​ലൂ​ടെ വ​ൻ​ലാ​ഭ​മാ​ണ് മാ​ഫി​യാ സം​ഘം ഉ​ണ്ടാ​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് പാ​ൻ​മ​സാ​ല എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന പ്ര​ത്യേ​ക സം​ഘ​ങ്ങ​ളു​മു​ണ്ട്. സ്കൂ​ൾ കു​ട്ടി​ക​ള​ട​ക്ക​മു​ള​ള​വ​രാ​ണ് ഇ​തി​ന്‍റെ ഉ​പ​ഭോ​ക്താ​ക്ക​ളെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ കി​ഴ​ക്ക​ൻ മേ​ഖ​ല പാ​ൻ​മ​സാ​ല മാ​ഫി​യ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.