ഉത്ര കൊലക്കേസ്: മരണം ഡമ്മി ഉപയോഗിച്ച് പു​ന​രാ​വി​ഷ്ക​രണം
Sunday, August 2, 2020 10:23 PM IST
കൊ​ല്ലം: അ​ഞ്ച​ൽ ഉ​ത്ര കൊ​ല​ക്കേ​സി​ൽ ഉ​ത്ര​യെ പാ​മ്പി​നെ​ക്കൊ​ണ്ട് ക​ടി​പ്പി​ച്ച രീ​തി അ​ന്വേ​ഷ​ണ സം​ഘം ഡ​മ്മി ഉ​പ​യോ​ഗി​ച്ച് പു​ന​രാ​വി​ഷ്ക​രണം ന​ട​ത്തി.
പ​മ്പി​നെ പ്ര​കോ​പി​പ്പി​ച്ച് ക​ടി​പ്പി​ക്കാ​ന്‍ ക​ഴി​യു​മോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത വ​രു​ത്താ​നാ​യി​രു​ന്നു ഡ​മ്മി പ​രി​ക്ഷ​ണം. കേ​സി​ന്‍റെ കു​റ്റ​പ​ത്രം അ​ടു​ത്ത ആ​ഴ്ച കോ​ട​തി​യി​ല്‍ സ​മ​ര്‍​പി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ആ​ലോ​ച​ന. ശാ​സ്ത്രി​യ തെ​ളി​വെ​ടു​പ്പി​ന്‍റെ ഭാ​ഗം കൂ​ടി​യാ​യി​രു​ന്നു ഉ​ത്ര​യു​ടെ കൊ​ല​പാ​ത​കം പു​ന​രാ​വി​ഷ്ക​രി​ച്ച​ത്.
അ​രി​പ്പ​യി​ലെ വ​നം​വ​കു​പ്പ് പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഡ​മ്മി പ​രി​ക്ഷ​ണം. ഉ​ത്ര​യു​ടെ ഉ​യ​രം, ഭാ​രം എ​ന്നി​വ ക​ണ​ക്കാ​ക്കി​യ​തി​ന് ശേ​ഷം ത​യ്യാ​റാ​ക്കി​യ ഡ​മ്മി​യി​ലാ​ണ് പ​രി​ക്ഷ​ണം ന​ട​ത്തി​യ​ത്. പാ​മ്പി​നെ പ്ര​കോ​പി​പ്പി​ച്ചാ​ല്‍ ക​ടി​ക്കു​മെ​ന്ന് തെ​ളി​യി​ക്കു​ന്ന​തി​ന് വേ​ണ്ടി പ​രീക്ഷ​ണം വി​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തി കോ​ട​തി​യി​ല്‍ ശാ​സ്ത്രി​യ തെ​ളി​വാ​യി സ​മ​ര്‍​പ്പി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നീ​ക്കം.
സാ​ധ​ര​ണ ഗ​തി​യി​ല്‍ പാ​മ്പ് ക​ടി​ക്കു​മ്പോ​ള്‍ ശ​രീര​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന മു​റി​വി​ല്‍ നി​ന്നും വ്യ​ത്യാ​സ​മാ​ണ് പ്ര​കോ​പി​പ്പി​ച്ച് ക​ടു​പ്പി​ക്കു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന മു​റി​വ് എ​ന്നും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​ടു​ണ്ട്. ഗാ​ര്‍​ഹി​ക പീ​ഡ​നം, കൊ​ല​പാ​ത​കം എ​ന്നി​ങ്ങ​നെ ര​ണ്ട് കു​റ്റം പ​ത്രം സ​മ​ര്‍​പ്പി​ക്കാ​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചി​ട്ടുണ്ട്.
ഗാ​ര്‍​ഹി​ക പീ‍​ഡ​ന​ത്തി​ല്‍ സൂ​ര​ജി​ന്‍റെ അ​മ്മ​യും സ​ഹോ​ദ​രി​യും പ്ര​തി​ക​ളാ​കും. തൊ​ട്ട് പി​ന്നാ​ലെ വ​നം​വ​കു​പ്പും വ​നം-​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മം അ​നു​സ​രി​ച്ച് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കും.