ആ​ശ്വാ​സ തീ​ര​ത്ത് കൊ​ട്ടാ​ര​ക്ക​ര
Monday, August 3, 2020 10:39 PM IST
കൊ​ട്ടാ​ര​ക്ക​ര: കോ​വി​ഡ് വ്യാ​പ​ന ഭീ​തി​യി​ൽ നി​ന്നും കൊ​ട്ടാ​ര​ക്ക​ര ആ​ശ്വാ​സ തീ​ര​ത്ത്. ക​ഴി​ഞ്ഞ ഏ​താ​നുംു ദി​വ​സ​മാ​യി രോ​ഗ​വ്യാ​പ​ന തോ​ത് ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​ന്ന​ലെ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ 122 പേ​ർ​ക്ക് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ ഒ​രാ​ൾ​ക്കു മാ​ത്ര​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മു​സ്ലീം സ്ട്രീ​റ്റ് സ്വ​ദേ​ശി ക്കാ​ണ് രോ​ഗ​ബാ​ധ.
താ​ലൂ​ക്കി​കി​ലെ ചി​ല മേ​ഖ​ല​ക​ളി​ൽ അ​തി​തീ​വ്ര രോ​ഗ വ്യാ​പ​ന​മാ​യി​രു​ന്നു ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പു​വ​രെ. ന​ഗ​ര​സ​ഭ​യി​ലെ ഒ​ന്നാം വാ​ർ​ഡാ​യ മു​സ്ലീം സ്ട്രീ​റ്റ്ന് നെ​ഞ്ചി​ടി​പ്പി​ന്‍റെ ദി​ന​ങ്ങ​ളാ​യി​രു​ന്നു. 80 തി​ല​ധി​കം പേ​രാ​ണ് ഇ​വി​ടെ രോ​ഗ​ബാ​ധി​ത​രാ​യ​ത്. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും പ്ര​ദേ​ശ​ത്തെ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യും അ​തി​ജാ​ഗ്ര​ത​യോ​ടെ നി​ല​യു​റ​പ്പി​ച്ച​തി​നാ​ൽ രോ​ഗ സം​ക്ര​മ​ണം ത​ട​യാ​നാ​യി. ഭൂ​രി​പ​ക്ഷം പേ​രും ഇ​പ്പോ​ൾ രോ​ഗ​വി​മു​ക്ത​രാ​യി​ട്ടു​ണ്ട്. അ​തി​തീ​വ്ര രോ​ഗ​പ്പ​ക​ർ​ച്ച​യു​ണ്ടാ​യ മേ​ഖ​ല​ക​ളാ​ണ് ത​ല​ച്ചി​റ​യും വെ​ട്ടി​ക്ക​വ​ല​യും. ത​ല​ച്ചി​റ​യി​ൽ ഒ​രു വ​യോ​ധി​ക മ​രി​യ്ക്കു​ക​യു​മു​ണ്ടാ​യി. വെ​ട്ടി​ക്ക​വ​ല​യി​ൽ 120 തി​ല​ധി​കം പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.
ഇ​വി​ടെ​യെ​ല്ലാം ഇ​പ്പോ​ൾ രോ​ഗ​ബാ​ധ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണ്. രോ​ഗ​ബാ​ധ​കൂ​ടു​ത​ൽ കാ​ണ​പ്പെ​ട്ട ഉ​മ്മ​ന്നൂ​ർ, വെ​ളി​യം, നെ​ടു​വ​ത്തൂ​ർ, കു​ള​ക്ക​ട പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ്ഥി​തി ഇ​പ്പോ​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണ്. ചി​ല വാ​ർ​ഡു​ക​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ലു​ള്ള​ത്. എ​ന്നാ​ൽ മൈ​ലം പ​ഞ്ചാ​യ​ത്ത് ഇ​പ്പോ​ഴും പൂ​ർ​ണ​മാ​യി ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ലാ​ണ്.

ഫ​സ്റ്റ് ലൈ​ന്‍
ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​ര്‍

കൊല്ലം: ഓ​ച്ചി​റ അ​മൃ​ത എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജ് ബോ​യ്‌​സ് ഹോ​സ്റ്റ​ല്‍ കൈ​ലാ​സം ബ്ലോ​ക്ക്, ക്ലാ​പ്പ​ന അ​നു​ഗ്ര​ഹം ബ്ലോ​ക്ക്, ആ​ല​പ്പാ​ട് പ്ര​ണ​വം ബ്ലോ​ക്ക്, ത​ഴ​വ പ്ര​സാ​ദം ബ്ലോ​ക്ക്, തൊ​ടി​യൂ​ര്‍ ശി​വം ബ്ലോ​ക്ക്, ക്ലാ​പ്പ​ന സ​നാ​ത​നം ബ്ലോ​ക്ക് എ​ന്നി​വ ഏ​റ്റെ​ടു​ത്ത ന​ട​പ​ടി സാ​ധൂ​ക​രി​ച്ച് ജി​ല്ലാ ക​ല​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.