ക​ട​വൂ​ര്‍ ജ​യ​ന്‍ വ​ധ​ക്കേ​സ്; ഒ​ന്പ​ത് പ്ര​തി​ക​ളും കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി
Tuesday, August 4, 2020 10:50 PM IST
കൊ​ല്ലം: കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച ക​ട​വൂ​ര്‍ ജ​യ​ന്‍ വ​ധ​ക്കേ​സി​ല്‍ പ്ര​തി​ക​ളാ​യ ഒ​മ്പ​ത് ആ​ര്‍​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രും കു​റ്റ​ക്കാ​രാ​ണെ​ന്ന് കൊ​ല്ലം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ക​ണ്ടെ​ത്തി.
കേ​സി​ല്‍ വെ​ള്ളി​യാ​ഴ്ച വി​ധി പ​റ​യും. ജ​യ​ന്‍ ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ നി​ന്നും മാ​റി നി​ന്ന​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍ കോ​ട​തി ശ​രി​വ​ച്ചു. ഒ​ന്നു മു​ത​ല്‍ ഒ​മ്പ​തു​വ​രെ പ്ര​തി​ക​ളാ​യ തൃ​ക്ക​രു​വ ഞാ​റ​യ്ക്ക​ല്‍ ഗോ​പാ​ല​സ​ദ​ന​ത്തി​ല്‍ ഷി​ജു(​ഏ​ലു​മ​ല ഷി​ജു), മ​തി​ലി​ല്‍ ലാ​ലി​വി​ള വീ​ട്ടി​ല്‍ ദി​നു​രാ​ജ്, മ​തി​ലി​ല്‍ അ​ബി​നി​വാ​സി​ല്‍ ര​ജ​നീ​ഷ് (ര​ഞ്ജി​ത്ത്), ക​ട​വൂ​ര്‍ തെ​ക്ക​ട​ത്ത് വീ​ട്ടി​ല്‍ വി​നോ​ദ്, ക​ട​വൂ​ര്‍ പ​ര​പ്പ​ത്തു​വി​ള തെ​ക്ക​തി​ല്‍ വീ​ട്ടി​ല്‍ പ്ര​ണ​വ്, ക​ട​വൂ​ര്‍ താ​വ​റ​ത്തു വീ​ട്ടി​ല്‍ സു​ബ്ര​ഹ്മ​ണ്യ​ന്‍, കൊ​റ്റ​ങ്ക​ര ഇ​ട​യ​ത്ത് വീ​ട്ടി​ല്‍ ഗോ​പ​കു​മാ​ര്‍, ക​ട​വൂ​ര്‍ വൈ​ക്കം താ​ഴ​തി​ല്‍ പ്രി​യ​രാ​ജ്, ക​ട​വൂ​ര് കി​ഴ​ക്ക​ട​ത്ത് ശ്രീ​ല​ക്ഷ്മി​യി​ല്‍ അ​രു​ണ്‍(​ഹ​രി) എ​ന്നി​വ​രാ​ണ് പ്ര​തി​ക​ള്‍.
2012 ഫെ​ബ്രു​വ​രി ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം. ക​ട​വൂ​ര്‍ ജ​ങ്ഷ​ന് സ​മീ​പം ഒ​ന്‍​പ​ത് അം​ഗ സം​ഘം പ​ട്ടാ​പ്പ​ക​ലാ​ണ് ജ​യ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. സ​ജീ​വ ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ ഒ​ന്‍​പ​ത് പേ​രും കു​റ്റ​ക്കാ​രാ​ണ​ന്ന് കേ​സി​ല്‍ കൊ​ല്ലം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു.
എ​ല്ലാ​വ​ര്‍​ക്കും ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും ഒ​രോ ല​ക്ഷം രൂ​പ വീ​തം പി​ഴ​യും അ​ന്ന് കോ​ട​തി വി​ധി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ കീ​ഴ്‌​ക്കോ​ട​തി വി​ധി​യെ ചോ​ദ്യം ചെ​യ്ത് പ്ര​തി​ക​ള്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ത​ങ്ങ​ള്‍​ക്ക് ഈ ​കേ​സി​ല്‍ അ​ന്തി​മ വാ​ദം പ​റ​യു​ന്ന​തി​നു​ള്ള അ​വ​സ​രം ല​ഭി​ച്ചി​ല്ലെ​ന്ന ത​ര്‍​ക്ക​മാ​ണ് ഉ​ന്ന​യി​ച്ച​ത്.
തു​ട​ര്‍​ന്ന് ഹൈ​ക്കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൊ​ല്ലം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി വീ​ണ്ടും കേ​സി​ല്‍ വാ​ദം കേ​ട്ട​ത്. കോ​വി​ഡ് പ്രോ​ട്ടോ​കാ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ന്തി​മ വാ​ദം കേ​ള്‍​ക്കു​ന്ന സ​മ​യ​ത്ത് കോ​ട​തി​യി​ല്‍ പ്ര​തി​ക​ളു​ടെ സാ​ന്നി​ധ്യ​മി​ല്ലാ​യി​രു​ന്നു. കൊ​ല്ലം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി വി​ധി​ക്ക് ശേ​ഷം പ്ര​തി​ക​ള്‍ ഒ​ളി​വി​ല്‍ പോ​യ​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.
സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. സി. ​പ്ര​താ​പ​ച​ന്ദ്ര​ന്‍​പി​ള്ള, പ്രോ​സി​ക്യൂ​ട്ട​ര്‍ മ​ഹേ​ന്ദ്ര​ന്‍, ഷി​ബു.​ആ​ര്‍.​നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി ഹാ​ജ​രാ​യി.