ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ൾ പോ​ലീ​സ് അ​ട​പ്പി​ച്ച​തി​ൽ പ്ര​തി​ഷേ​ധം
Wednesday, August 5, 2020 10:45 PM IST
ശാ​സ്താം​കോ​ട്ട: ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ മാ​റി​യ ശാ​സ്താം​കോ​ട്ട​യി​ൽ മു​ഖ്യ​മ​ന്ത്രി കോ​വി​ഡ് പ്ര​തി​രോ​ധ ചു​മ​ത​ല ഏ​ല്പി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് അ​ഴി​ഞ്ഞാ​ടു​ന്ന​താ​യി പ​രാ​തി. ഇ​ന്ന​ലെ
എ​സ്ബി​ഐ, ഇ​ന്ത്യ​ൻ ബാ​ങ്ക് ശാ​ഖ​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ കൂ​ടി​യ​തി​ന്‍റെ പേ​രി​ൽ അ​ട​പ്പി​ച്ചു. ക്ഷേ​മ പെ​ൻ​ഷ​ൻ വാ​ങ്ങാ​നെ​ത്തി​യ വൃ​ദ്ധ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ വി​ര​ട്ടി​യോ​ടി​ച്ചു.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ബാ​ങ്കു​ക​ൾ പ്ര​വ​ർ​ത്തി​ച്ച​ത്. എ​സ്ബി​ഐ ശാ​ഖ​യി​ൽ ജീ​വ​ന​ക്കാ​ർ ഇ​ട​പെ​ട്ട് തി​ര​ക്ക് നി​യ​ന്ത്രി​ച്ച് തെ​ർ​മ​ൽ സ്കാ​ന​റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് അ​ഞ്ചു പേ​ർ വീ​ത​മാ​യി അ​ക​ത്തേ​ക്ക് ക​ട​ത്തി​വി​ട്ടു കൊ​ണ്ടി​രു​ന്ന​ത്.
എ​ന്നാ​ൽ ഇ​തേ സ​മ​യം അ​വി​ടെ എ​ത്തി​യ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​റ​ത്തു നി​ന്ന​വ​രെ വി​ര​ട്ടി​യോ​ടി​ക്കു​ക​യും ആ​ള് കൂ​ടി​യ​തി​ന്‍റെ പേ​രി​ൽ മാ​നേ​ജ​ർ​ക്ക് ര​ണ്ടാ​യി​രം രൂ​പ പി​ഴ​യി​ടു​ക​യും ചെ​യ്തു. ശാ​ഖ​യു​ടെ പു​റ​ത്ത് അ​ളു​ക​ൾ കൂ​ട്ട​മാ​യി കൂ​ടു​ന്ന​തി​ന് ബാ​ങ്കി​ന് ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യും പി​ഴ​യ​ട​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മാ​നേ​ജ​ർ നി​ല​പാ​ട് എ​ടു​ത്ത​തോ​ടെ ബ്രാ​ഞ്ച് അ​ട​ച്ചു പൂ​ട്ട​ണ​മെ​ന്നാ​യി.
ഒ​ടു​വി​ൽ മാ​നേ​ജ​ർ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ ശേ​ഷം അ​ട​ച്ചു പൂ​ട്ടു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ര​ണ്ട് മാ​സ​ത്തെ ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ വി​ത​ര​ണം ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തു കൂ​ടാ​തെ കോ​വി​ഡ് കാ​ല​ത്ത് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച വി​വി​ധ​ത​രം കാ​ർ​ഷി​ക വാ​യ്പ​ക​ൾ​ക്കു​മാ​യി നി​ര​വ​ധി പേ​രാ​ണ് വി​വി​ധ ബാ​ങ്കു​ക​ളി​ൽ എ​ത്തു​ന്ന​ത്.​ദി​വ​സ​ങ്ങ​ളാ​യി ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ ആ​യി​രു​ന്ന​തി​നാ​ൽ ദൈ​നം ദി​ന ഇ​ട​പാ​ടു​ക​ൾ മു​ട​ങ്ങി​യ​വ​ർ​ക്ക് പോ​ലീ​സി​ന്‍റെ ന​ട​പ​ടി ഇ​രു​ട്ട​ടി ആ​യി​രി​ക്കു​ക​യാ​ണ്.