പു​ന​ലൂ​രി​ൽ രോ​ഗ​ബാ​ധി​ത​ർ വ​ർ​ധി​ക്കു​ന്നു
Monday, August 10, 2020 10:11 PM IST
പു​ന​ലൂ​ർ: പു​ന​ലൂ​രി​ൽ ആ​ശ​ങ്ക ഒ​ഴി​യു​ന്നി​ല്ല. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​യ്ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം നെ​ല്ലി​പ്പ​ള​ളി വാ​ർ​ഡി​ലും ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നുപേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗി​ക​ളു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ പൊ​തു​പ്ര​വ​ർ​ത്ത​ക​രും മ​റ്റും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.
ക​ല​യ​നാ​ട്, പ​ത്തേ​ക്ക​ർ, മ​ണി​യാ​ർ, അ​ഷ്ട​മം​ഗ​ലം വാ​ർ​ഡു​ക​ളി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണം പെ​രു​കി വ​രു​ന്നു. സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ട​രു​ന്ന​താ​ണ് ആ​ശ​ങ്ക​ക​ൾ​ക്ക് ഇ​ട​യാ​ക്കു​ന്ന​ത്. സ​മീ​പ പ്ര​ദേ​ശ​മാ​യ ക​ര​വാ​ളൂ​രി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലേ​യ്ക്ക് ഇ​നി​യും പ​ല വാ​ർ​ഡു​ക​ളും മാ​റാ​നാ​ണ് സാ​ധ്യ​ത.
രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​യി​ട്ടും നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് ന​ഗ​ര​ത്തി​ൽ ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ ഇ​റ​ങ്ങു​ന്നു​ണ്ട്. വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​വും ന​ഗ​ര​ത്തി​ൽ വ​ർ​ധി​യ്ക്കു​ക​യാ​ണ്.