ച​വ​റ​യി​ൽ ഏഴുപേ​ർ​ക്ക് കോ​വി​ഡ് സ്ഥിരീ​ക​രി​ച്ചു
Monday, August 10, 2020 10:11 PM IST
ച​വ​റ: ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഇ​ന്ന​ലെ ഏഴു പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഡ​ൽ​ഹി​യി​ൽ നി​ന്നും വ​ന്ന ഒ​രാ​ൾ​ക്കും മ​റ്റു ആറു പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​മാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്.
ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി​ട്ടാ​ണ് ഏഴു പേ​ർ​ക്ക് രോഗം ബാധി​ച്ച​ത്. ച​വ​റ, പ​ന്മ​ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​ണ് വീ​ണ്ടും സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. പ​തി​നാ​ല് വ​യ​സു​ക്കാ​രി ഉ​ൾ​പ്പെ​ടെ ആറു പേ​ർ​ക്കാ​ണ് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് ബാധ ഉ​ണ്ടാ​യ​ത്. ച​വ​റ, പു​തു​ക്കാ​ട് വാ​ർ​ഡു​ക​ളി​ൽ 18 ഉം 46 ​ഉം വ​യ​സു​ള്ള ര​ണ്ട് പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
പ​ന്മ​ന വ​ടു​ത​ല ചോ​ല സ്വ​ദേ​ശി​യാ​യ 47 ക്കാ​ര​നും 14 കാ​രി​യ്ക്കും പ​ന്മ​ന വ​ട​ക്കും​ത​ല ഈ​സ്റ്റ് സ്വ​ദേ​ശി​യാ​യ 28 കാ​രനും പന്മന മനയിൽ സ്വദേശിയായ 34 കാരനു​മാ​ണ് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ പോ​സി​റ്റീ​വാ​യ​ത്. ഇ​തി​ൽ പ​ന്മ​ന വ​ട​ക്കും​ത​ല ഈ​സ്റ്റ്, പന്മന മനയിൽ സ്വദേശിക ളുടെ ഉ​റ​വി​ടം ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ പ​ന്മ​ന ചി​റ്റൂ​ർ സ്വ​ദേ​ശി​യാ​യ 36 കാ​ര​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.