ഭ​ര്‍​ത്താ​വി​നൊ​പ്പം പോ​യ ഭാ​ര്യ ബൈ​ക്കി​ൽ നി​ന്നു വീ​ണ് മ​രി​ച്ചു
Tuesday, August 11, 2020 3:12 AM IST
ച​വ​റ: ഭ​ര്‍​ത്താ​വി​നൊ​പ്പം ബൈ​ക്കി​നു പു​റ​കി​ല്‍ യാ​ത്ര ചെ​യ്ത ഭാ​ര്യ വീ​ണു മ​രി​ച്ചു. പു​ത്ത​ന്‍ സ​ങ്കേ​തം ശ്രീ ​ഭ​വ​ന​ത്ത് ബി​ന്ദു​വാ​ണ് (38) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഭ​ര്‍​ത്താ​വ് ബി​ജു​കു​മാ​റി​നൊ​പ്പം ബി​ന്ദു ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ല്‍ പാ​വു​മ്പ പാ​ല​ത്തി​നു സ​മീ​പം ബൈ​ക്കി​ല്‍ നി​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബി​ന്ദു​വി​നെ ബി​ജു​വും സ​മീ​പ​വാ​സി​ക​ളും ഉ​ട​ന്‍ ത​ന്നെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി​യോ​ടെ മ​ര​ണ​മ​ട​ഞ്ഞു. മ​ക്ക​ള്‍: വി​പി​ന്‍, വി​പ​ഞ്ചി​ക.