ആം​ഗ​ൻ​വാ​ടി​ക​ൾ ഇ​നി പോ​ഷ​ക​വാ​ടി​ക​ളാ​കും
Wednesday, August 12, 2020 10:42 PM IST
ചാ​ത്ത​ന്നൂ​ർ: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ആം​ഗ​ൻ​വാ​ടി​ക​ളി​ൽ പോ​ഷ​ക സ​മൃ​ദ്ധ​മാ​യ പ​ച്ച​ക്ക​റി​ക​ൾ വി​ള​യി​ച്ചെ​ടു​ക്കു​ന്ന പോ​ഷ​ക​വാ​ടി പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.

സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആം​ഗ​ൻ​വാ​ടി​ക​ളി​ൽ കൃ​ഷി​ത്തോ​ട്ട​മെ​ന്ന ആ​ശ​യം ന​ട​പ്പാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി വി​ജ​യി​ച്ച നൂ​ത​ന പ​ദ്ധ​തി​യാ​യ പോ​ഷ​ക​ശ്രീ യി​ൽ നി​ന്നും പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് പോ​ഷ​ക​വാ​ടി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

മ​ട്ടു​പ്പാ​വി​ലും മു​റ്റ​ത്തും തി​രി ന​ന സ​മ്പ്ര​ദാ​യം ഉ​പ​യോ​ഗി​ച് മ​ണ്ണി​ല്ലാ കൃ​ഷി​യി​ലൂ​ടെ കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ൾ വി​ള​യി​ച്ചെ​ടു​ക്കു​ക എ​ന്ന​താ​ണ് പോ​ഷ​ക​വാ​ടി പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഗു​ണ​ഭോ​ക്തൃ​വി​ഹി​ത​ത്തോ​ടൊ​പ്പം ആം​ഗ​ൻ​വാ​ടി വി​ക​സ​ന സ​മി​തി​യി​ലൂ​ടെ​യും സ്പോ​ൺ​സ​ർ​ഷി​പ്പി​ലൂ​ടെ​യും ല​ഭി​ക്കു​ന്ന തു​ക​യും ഉ​പ​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക.

ഒ​രു യൂ​ണി​റ്റി​ന് 12500 രൂ​പ​യാ​ണ് ചി​ല​വ് വ​രു​ന്ന​ത്. ഇ​തി​ൽ 6375 രൂ​പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ൽ​കും. ബാ​ക്കി തു​ക ആം​ഗ​ൻ​വാ​ടി​ക​ളു​മാ​ണ് ചി​ല​വ് വ​ഹി​ക്കു​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ 82 ആം​ഗ​ൻ​വാ​ടി​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പോ​ഷ​ക​വാ​ടി​ക​ളു​ടെ ബ്ലോ​ക്ക് ത​ല ഉ​ദ്ഘാ​ട​നം ന​ട​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ലൈ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ൾ, കൗ​മാ​ര പ്രാ​യ​ക്കാ​ർ, ഗ​ർ​ഭി​ണി​ക​ൾ എ​ന്നി​വ​ർ​ക്ക് സു​ര​ക്ഷി​ത പ​ച്ച​ക്ക​റി ല​ഭ്യ​മാ​ക്കു​ന്ന ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ സ​മ്പു​ഷ്ട​കേ​ര​ളം പ​ദ്ധ​തി​ക്കും ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കാ​ൻ പോ​ഷ​ക​വാ​ടി​ക​ളി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് ഉ​ദ്ഘാ​ട​ക പ​റ​ഞ്ഞു.

ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ.​ദി​പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ശ്രീ ​ജ​ഹ​രീ​ഷ്, വി​ജ​യ​ശ്രീ സു​ഭാ​ഷ്, മൈ​ല​ക്കാ​ട് സു​നി​ൽ, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ഉ​ല്ലാ​സ് കൃ​ഷ്ണ​ൻ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ വി.​എ​ൻ.​ഷി​ബു​കു​മാ​ർ, കൃ​ഷി ഓ​ഫീ​സ​ർ ഷെ​റി​ൻ എ ​സ​ലാം, ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​രേ​ഷ്, ഇ​ത്തി​ക്ക​ര ഐ​സി​ഡി​എ​സ് ചൈ​ൽ​ഡ് ഡ​വ​ല​പ്മെ​ന്‍റ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ര​ഞ്ജി​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.