മ​ഹാ​മാ​രി​ക്കാ​ല​ത്ത് ഡി​ജി​റ്റ​ൽ ഗ്രാ​മീ​ണ കൂ​ട്ടാ​യ്മ​​യു​മാ​യി ഒ​രു ഗ്രാ​മം
Thursday, August 13, 2020 10:42 PM IST
കൊ​ട്ടാ​ര​ക്ക​ര: മ​ഹാ​മാ​രി​യെ അ​തി​ജീ​വി​ക്കാ​നും പ​ര​സ്പ​ര ബ​ന്ധം നി​ല​നി​ർ​ത്താ​നും​കു​ഴി​മ​തി​ക്കാ​ട് ഗ്രാ​മ​വാ​സി​ക​ൾ രൂ​പീ​ക​രി​ച്ച ഡി​ജി​റ്റ​ൽ ക​ലാ -സാം​സ്‌​കാ​രി​ക സാ​മൂ​ഹി​ക കൂ​ട്ടാ​യ്മ ശ്ര​ദ്ധേ​യ​മാ​കു​ന്നു. ക​ലാ സാ​ഹി​ത്യ സം​വാ​ദ​ങ്ങ​ളും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് കൂ​ട്ടാ​യ്മ​യെ ഗ്രാ​മ​വാ​സി​ക​ൾ​ക്ക് പ്രി​യ​പ്പെ​ട്ട​താ​ക്കു​ന്ന​ത്.

അ​ധ്യാ​പ​ക​നും ക​രീ​പ്ര കു​ഴി​മ​തി​ക്കാ​ട് സ്വ​ദേ​ശി​യു​മാ​യ അ​ഖി​ലേ​ഷ് ന​ന്ദ​കു​മാ​റി​ന്‍റെ ലോ​ക്ക് ഡൗ​ൺ കാ​ല​ത്തെ ആ​ശ​യ​മാ​ണ് കു​ഴി​മ​തി​ക്കാ​ട് ഗ്രാ​മ​വാ​സി​ക​ളെ​ന്ന ഡി​ജി​റ്റ​ൽ കൂ​ട്ടാ​യ്മ​യ്ക്കു വ​ഴി​തു​റ​ന്ന​ത്.

പി​ന്നീ​ട് എ​ല്ലാം കോ​വി​ഡ് വ്യാ​പ​ന​ത്തെ​ക്കാ​ൾ വേ​ഗ​ത്തി​ലാ​യി​രു​ന്നു. പ​രി​ച​യ​മു​ള്ള നാ​ട്ടു​കാ​രെ​യെ​ല്ലാം തേ​ടി​പ്പി​ടി​ച്ച് ഒ​രു വാ​ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ​യു​ണ്ടാ​ക്കി. ക​ല​യും സാ​ഹി​ത്യ​വും ച​ർ​ച്ച​ക​ളു​മാ​യി സൗ​ഹൃ​ദ​ച്ച​ങ്ങ​ല വ​ള​ർ​ന്ന​പ്പോ​ൾ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​വും ച​ർ​ച്ച​യാ​യി. അ​പ​ക​ട​ത്തി​ൽ കാ​ലി​നു പ​രി​ക്ക്പ​റ്റി​യ ഒ​രു സു​ഹൃ​ത്തി​ന്‍റെ ചി​കി​ത്സാ​ർ​ഥം ഗ്രൂ​പ്പ് മു​ന്നി​ട്ടി​റ​ങ്ങി​യ​താ​ണ് തു​ട​ക്കം.

ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ പ്ര​വാ​സി​ക​ളും നാ​ട്ടു​കാ​രു​മ ുൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ​താ​യി ന​ല്ലൊ​രു തു​ക സ​ഹാ​യ​മെ​ത്തി. ശേ​ഷം നാ​ട്ടി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും വാ​യ​ന​ശാ​ല​ക​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കാ​ൻ ന​ട​ത്തി​യ ബി​രി​യാ​ണി ഫെ​സ്റ്റു​ക​ളി​ലും കൂ​ട്ടാ​യ്മ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി.

എ​ന്‍റെ ഗ്രാ​മം ക​ലാ-​സാം​സ്കാ​രി​ക സ​മി​തി കു​ഴി​മ​തി​ക്കാ​ട് എ​ന്ന പേ​രി​ൽ സം​ഘ​ട​നാ​രൂ​പം ന​ല്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​യും ക​ലാ​കാ​ര​നു​മാ​യ രാ​ജ്മോ​ഹ​ന്‍റെ ര​ണ്ട് കു​ട്ടി​ക​ളു​ടെ ചി​കി​ത്സാ സ​ഹാ​യ​നി​ധി​ക്കാ​യി കൂ​ട്ടാ​യ്മ ഒ​രു​മി​യ്ക്കു​ക​യും ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം രൂ​പ സ​മാ​ഹ​രി​ച്ചു ന​ല്കു​ക​യും ചെ​യ്തു. സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് എം.​സി വി​ജ​യ​കു​മാ​ർ, ട്ര​ഷ​റ​ർ പ്ര​ദീ​പ്കു​മാ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സം​ഘ​ട​നാ ര​ക്ഷാ​ധി​കാ​രി​ക​ളി​ലൊ​രാ​ളാ​യ റി​ട്ട.​പോ​ലീ​സ് അ​സി.​ക​മ്മീ​ഷ​ണ​ർ ശി​വ​പ്ര​സാ​ദ് കു​ടും​ബ​ത്തി​ന് തു​ക കൈ​മാ​റി.

അ​നി​ൽ ഞാ​ലി​യോ​ട്, അ​ജി​ത്ത്കു​മാ​ർ, സ​തീ​ഷ്സെ​ൻ, നാ​സ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.