പ​ണം അ​ട​ങ്ങി​യ പേ​ഴ്സു​ക​ൾ ഉ​ട​മ​ക​ൾ​ക്ക് തി​രി​കെ ന​ൽ​കി
Friday, August 14, 2020 10:42 PM IST
പ​ത്ത​നാ​പു​രം: റോ​ഡി​ൽ നി​ന്നും ക​ള​ഞ്ഞ് കി​ട്ടി​യ പേ​ഴ്സു​ക​ൾ പോ​ലീ​സ് സ​ഹാ​യ​ത്താ​ൽ ഉ​ട​മ​ക​ളെ ക​ണ്ടെ​ത്തി തി​രി​കെ ന​ല്കി ര​ണ്ട് പേ​ർ മാ​തൃ​ക​യാ​യി.
പു​ന​ലൂ​ര്‍ ഫ​യ​ര്‍ സ്റ്റേ​ഷ​നി​ലെ ഫ​യ​ര്‍ ആ​ന്‍റ് റെ​സ്ക്യൂ ഓ​ഫീ​സ​ര്‍ ഷി​ഹാ​ബ്, അ​ഖി​ല കേ​ര​ള സാം​ബ​വ മ​ഹാ​സ​ഭാ താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ര​വി​ന്ദാ​ക്ഷ​ൻ എ​ന്നി​വ​രു​ടെ പേ​ഴ്സു​ക​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. കി​ഴ​ക്കേ​തെ​രു​വ് സ്വ​ദേ​ശി​യും കെ ​എ​സ് ആ​ർ റ്റി ​സി ക​ണ്ട​ക്ട​റു​മാ​യ സാ​ലു പി ​ദാ​നി​യേ​ലി​ന്‍റേ​യും റീ​ന​യു​ടെ​യും മ​ക​ൾ അ​ഞ്ചാം ക്ലാ​സ് കാ​രി​യാ​യ എ​ൽ​സി​ബ​യ്ക്കാ​ണ് ഷി​ഹാ​ബു​ദീ​ന്‍റെ പേ​ഴ്സ് ല​ഭി​ച്ച​ത്.
പി​താ​വി​നൊ​പ്പം പ​ത്ത​നാ​പു​ര​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ൾ കെ ​എ​സ് ആ​ർ റ്റി ​സി ഡി​പ്പോ ഭാ​ഗ​ത്ത് റോ​ഡി​ൽ നി​ന്നാ​ണ് എ​ൽ​സി​ബ​യ്ക്ക് പേ​ഴ്സ് ല​ഭി​ച്ച​ത്. ചേ​ല​ക്കോ​ട് അ​ശ്വ​തി ഭ​വ​നി​ൽ കി​ര​ൺ ഗോ​പി​നാ​ഥി​ന്‍റെ ഭാ​ര്യ അ​നി​ത​യ്ക്ക് ചേ​ല​ക്കോ​ട് ഭാ​ഗ​ത്ത് റോ​ഡി​ൽ നി​ന്നാ​ണ് അ​ര​വി​ന്ദാ​ക്ഷ​ന്‍റെ പേ​ഴ്സ് ല​ഭി​ച്ച​ത്.
ര​ണ്ടു​പേ​രും പേ​ഴ്സ് കി​ട്ടി​യ​പ്പോ​ൾ പ​ത്ത​നാ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഓ​രോ പേ​ഴ്സി​ലും അ​യ്യാ​യി​ര​ത്തി​ല​ധി​കം രൂ​പ​യും എ ​റ്റി എം, ​പാ​ൻ, ആ​ധാ​ർ, ബാ​ങ്ക് രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ വി​ല​പ്പെ​ട്ട രേ​ഖ​ക​ളും ഉ​ണ്ടാ​യി​രു​ന്നു. പ​ത്ത​നാ​പു​രം സി ​ഐ രാ​ജീ​വ്, എ​സ് ഐ ​രാ​ജേ​ഷ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഉ​ട​മ​ക​ൾ​ക്ക് പ​ഴ്സ് കൈ​മാ​റി. രൂ​പ​യി​ലു​പ​രി വി​ല​പ്പെ​ട്ട രേ​ഖ​ക​ൾ തി​രി​കെ ല​ഭി​ച്ച​തി​ലു​ള്ള സ​ന്തോ​ഷ​ത്തി​ലാ​ണ് ഷി​ഹാ​ബും അ​ര​വി​ന്ദാ​ക്ഷ​നും.