വീ​ട് ക​ത്തി​ക്കാ​ൻ ശ്ര​മം: അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി
Tuesday, September 15, 2020 10:50 PM IST
കൊ​ട്ടാ​ര​ക്ക​ര: ത​ല​ച്ചി​റ​യി​ല്‍ വീ​ടി​ന് നേ​രെ പെ​ട്രോ​ള്‍ ക്യാ​ന്‍ എ​റി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. സി​സി​ടി​വി യി​ല്‍ ക​ണ്ട ബോ​ലോ​റ കാ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. പു​നെ​യി​ലും ഗ​ള്‍​ഫി​ലും ബി​സി​ന​സ് ഉ​ള്ള ത​ല​ച്ചി​റ കു​രു​മ്പേ ജം​ഗ്ഷ​നി​ല്‍ താ​മ​സി​ക്കു​ന്ന കാ​രാ​പ്പ​ള്ളി​ല്‍ രാ​ജു മാ​ത്യു​വി​ന്‍റെ വീ​ടി​ന് നേ​രെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ബോ​ലോ​റെ​യി​ല്‍ എ​ത്തി​യ ഒ​രു സം​ഘം ആ​ള്‍​ക്കാ​ര്‍ പെ​ട്രോ​ള്‍ ക്യാ​ന്‍ വ​ലി​ച്ചെ​റി​യു​ക​യും തീ ​ക​ത്തി​ച്ചെ​റി​യു​ക​യും ചെ​യ്ത​ത്.​
ക്യാ​ന്‍ വ​ലി​ച്ചെ​റി​ഞ്ഞ​ശേ​ഷം തീ ​ക​ത്തി​ച്ചു വി​ട്ടെ​ങ്കി​ലും തീ ​ആ​ളി​പ​ട​രാ​ത്ത​തു​കൊ​ണ്ട് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി​രു​ന്നു. സം​ഭ​വം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യം പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ബി​സി​ന​സി​ലെ കു​ടി​പ​ക​യാ​ണോ സംഭവത്തിന് പിന്നിലെന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. വാ​ഹ​നം സം​ബ​ന്ധി​ച്ച് പോ​ലീ​സി​ന് തു​മ്പു കി​ട്ടി​യ​താ​യും സൂ​ച​ന​യു​ണ്ട്.