ജില്ലയിൽ കോ​വി​ഡ് 7000 കടന്നു
Tuesday, September 15, 2020 10:51 PM IST
കൊ​ല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 234 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്ത് നി​ന്നു​മെ​ത്തി​യ മൂ​ന്നു പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി​യ ര​ണ്ടു പേ​ര്‍​ക്കും, സ​മ്പ​ര്‍​ക്കം വ​ഴി 229 പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
ഏ​റ്റ​വും അ​ധി​കം രോ​ഗി​ക​ള്‍ കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ലാ​ണ്, 57. തേ​വ​ല​ക്ക​ര-22, ക​രു​നാ​ഗ​പ്പ​ള്ളി-19, തൊ​ടി​യൂ​ര്‍, പ​ത്ത​നാ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഏ​ഴു വീ​ത​വും ച​വ​റ, നീ​ണ്ട​ക​ര ഭാ​ഗ​ങ്ങ​ളി​ല്‍ ആ​റു വീ​ത​വും ആ​ല​പ്പാ​ട്, കു​ല​ശേ​ഖ​ര​പു​രം, തെ​ന്മ​ല, നി​ല​മേ​ല്‍, ശൂ​ര​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും തെ​ക്കും​ഭാ​ഗം, ശാ​സ്താം​കോ​ട്ട ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും രോ​ഗി​ക​ള്‍ ഉ​ണ്ട്. ആ​ദി​ച്ച​ന​ല്ലൂ​ര്‍, ഇ​ട​മു​ള​യ്ക്ക​ല്‍, ഉ​മ്മ​ന്നൂ​ര്‍, എ​ഴു​കോ​ണ്‍, ക​ട​യ്ക്ക​ല്‍, ക​ര​വാ​ളൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്നു വീ​തം രോ​ഗി​ക​ളാ​ണു​ള്ള​ത്. കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ തൃ​ക്ക​ട​വൂ​ര്‍-20, മ​തി​ലി​ല്‍-7, അ​ഞ്ചാ​ലും​മൂ​ട്-5, ഇ​ര​വി​പു​രം-4 എ​ന്നി​ങ്ങ​നെ​യാ​ണ് കൂ​ടു​ത​ല്‍ രോ​ഗി​ക​ള്‍ ഉ​ള്ള​ത്. 151 പേ​ര്‍ ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി.
ജി​ല്ല​യി​ൽ ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 7221 ആ​യി.
ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 21212 പേ​രാ​ണ്. 738 പേ​ർ ഗൃ​ഹ​നി​രീ​ക്ഷ​ണ​വും 223 പേ​ർ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​വും പൂ​ര്‍​ത്തി​യാ​ക്കി. ഇ​ന്ന​ലെ പു​തു​താ​യി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ൽ 1688 പേ​രെ​യും ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ 142 പേ​രെ​യും പ്ര​വേ​ശി​പ്പി​ച്ചു. ആ​കെ ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ള്‍ 150966 ആ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 29377ഉം ​സെ​ക്ക​ന്‍റ​റി സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 6279 ഉം ​ആ​ണ്.
വാ​ള​കം മേ​ഴ്‌​സി ഹോ​സ്പി​റ്റ​ല്‍ - 85, ശാ​സ്താം​കോ​ട്ട ബി​എം​സി - 66, ശാ​സ്താം​കോ​ട്ട സെ​ന്‍റ് മേ​രീ​സ് - 69, ആ​ശ്രാ​മം ന്യൂ ​ഹോ​ക്കി സ്റ്റേ​ഡി​യം - 144. വി​ള​ക്കു​ടി ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ - 72, ഇ​ള​മാ​ട് ഹം​ദാ​ൻ - 2, ക​രു​നാ​ഗ​പ്പ​ള്ളി ഫി​ഷ​റീ​സ് ഹോ​സ്റ്റ​ൽ - 84, ച​ന്ദ​ന​ത്തോ​പ്പ് ഐ​ടി​ഐ - 76, കൊ​ട്ടാ​ര​ക്ക​ര ബ്ര​ദ​റ​ണ്‍ ഹാ​ള്‍ - 137, വെ​ളി​യം എ​കെ​എ​സ് ഓ​ഡി​റ്റോ​റി​യം - 62, കൊ​ല്ലം എ​സ് എ​ൻ ലോ ​കോ​ള​ജ് - 169, ച​വ​റ അ​ല്‍-​അ​മീ​ന്‍ - 71, ചി​ത​റ പ​ൽ​പ്പു കോ​ള​ജ് - 53, മ​യ്യ​നാ​ട് വെ​ള്ള​മ​ണ​ൽ സ്കൂ​ൾ - 56, നെ​ടു​മ്പ​ന സി​എ​ച്ച്സി - 101, നാ​യേ​ഴ്സ് ആ​ശു​പ​ത്രി (സ്പെ​ഷ​ൽ സി​എ​ഫ്എ​ൽ​ടി​സി) - 3 എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല​യി​ലെ കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലു​ള്ള​വ​രു​ടെ എ​ണ്ണം.
കൊ​ല്ലം സി​റ്റി​യി​ലെ വി​വി​ധ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് 320 പേ​ർ​ക്കെ​തി​രെ 136 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.​
ശു​ചീ​ക​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​തെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​ന് മൂ​ന്ന് ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രേ​യും നി​യ​ന്ത്ര​ണം ലം​ഘി​ച്ച് വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കി​യ​തി​ന് ഏ​ഴ് വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 197 പേ​രി​ൽ​നി​ന്നും പി​ഴ ഉ​ൾ​പ്പെ​ടെ ഈ​ടാ​ക്കി ന​ട​പ​ടി സ്വീ​ക​രി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.
വി​ദേ​ശ​ത്ത് നി​ന്നും
എ​ത്തി​യ​വ​ര്‍
ക​ട​യ്ക്ക​ല്‍ പാ​റ​യ്ക്കാ​ട് സ്വ​ദേ​ശി(39), ക​ട​യ്ക്ക​ല്‍ പു​ല്ലു​പ​ണ സ്വ​ദേ​ശി​നി(50), നി​ല​മേ​ല്‍ കു​രി​യോ​ട് സ്വ​ദേ​ശി(59).
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍
നി​ന്നു​മെ​ത്തി​യ​വ​ര്‍
ഇ​ട്ടി​വ ഇ​ഞ്ചി​മു​ക്ക് സ്വ​ദേ​ശി(29), പു​ന​ലൂ​ര്‍ പ​ത്തേ​ക്ക​ര്‍ സ്വ​ദേ​ശി​നി(36).