ഓ​ട്ടോറിക്ഷ ഡ്രൈ​വ​ർ​മാ​ർ​ക്ക് കോ​വി​ഡ്: പു​ല​മ​ണി​ൽ നി​ന്ന് വാഹനങ്ങൾ ഒ​ഴി​യു​ന്നു
Tuesday, September 15, 2020 10:51 PM IST
കൊ​ട്ടാ​ര​ക്ക​ര: ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ൺ ജം​ഗ്ഷ​നി​ലെ ഓ​ട്ടോ​റി​ക്ഷ​ക​ൾ ഓ​ട്ടം നി​ർ​ത്തി തു​ട​ങ്ങി. പു​ല​മ​ൺ കെ​എ​സ്ആ​ർടി​സി ബ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ഓ​ട്ടോ​റി​ക്ഷാ സ്റ്റാന്‍റി​ലെ ഡ്രൈ​വ​ർ​മാ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഒ​ന്പ​തു പേ​ർ​ക്കാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യി​ട്ടു​ള്ള​ത്. ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്കാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്.​
ഈ ഓ​ട്ടോ​റിക്ഷക​ളി​ൽ സ​ഞ്ച​രി​ച്ച​വ​രും ഡ്രൈ​വ​ർ​മാ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രും നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ ആ​രോ​ഗ്യ വ​കു​പ്പു നി​ർ​ദ്ദേ​ശം ന​ൽ​കി.
ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്ക് കോ ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്നു. സ​ഞ്ച​രി​ച്ച വ​രെ​യും സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രെ​യും ക​ണ്ടെ​ത്തു​ക ദു​ഷ്ക​ര​മാ​ണ്.
കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ ഒ​രു വാ​ർ​ഡു​കു​ടി ക​ണ്ടെയി​ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി. വാ​ർ​ഡ് 20 (ക​ല്ലു​വാ​തു​ക്ക​ൽ ) ആ​ണ് ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.​ വാ​ർ​ഡ് 11 ( ഇ​യാം കു​ന്ന്), വാ​ർ​ഡ് 13 (ഐ​സ്മു​മു​ക്ക്) എ​ന്നി​വ നേ​ര​ത്തെ ക​ണ്ടെയി​ൻ​മെന്‍റ് സോ​ണി​ലാ​ണ്.​ വാ​ർ​ഡ് 7 നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.