ഗ്രാ​മപ​ഞ്ചാ​യ​ത്തു​ക​ളി​ൽ കെ​പ്കോ വ​നി​താ മി​ത്രം പ​ദ്ധ​തി ന​ട​പ്പാ​ക്കും
Wednesday, September 16, 2020 10:28 PM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

ചാ​ത്ത​ന്നൂ​ർ: മു​ട്ട ഉ​ല്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നും വീ​ട്ട​മ്മ​മാ​ർ​ക്ക് വ​രു​മാ​നം നേ​ടാ​നു​മാ​യി കേ​ര​ളാ പൗ​ൾ​ട്രി ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ വ​നി​താ മി​ത്രം, ആ​ശ്ര​യ പ​ദ്ധ​തിക​ൾ​ ന​ട​പ്പാ​ക്കു​ന്നു. വ​നി​താ മി​ത്രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു ഗ്രാ​മപ​ഞ്ചാ​യ​ത്തി​ൽ പതിനായി​രം കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്യും. വ​ർ​ഷ​ത്തി​ൽ 200 ഓ​ളം മു​ട്ട ഉ​ല്പാ​ദി​പ്പി​ക്കാ​ൻ ശേ​ഷി​യു​ള്ള ഗ്രാ​മ​പ്രി​യ ഇ​ന​ത്തി​ൽ​പ്പെ​ട്ട 45 ദി​വ​സം പ്രാ​യ​മു​ള്ള കോ​ഴി കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ന​ല്കു​ന്ന​ത്. ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും അം​ഗീ​ക​രി​ച്ച ഗു​ണ​ഭോ​ക്തൃ​തൃ പ​ട്ടിക കെ​പ്കോ​യ്ക്ക് കൈ​മാ​റ​ണം.
ഒ​രു ഗു​ണ​ഭോ​ക്താ​വി​ന് 10 കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ന​ല്കു​ന്ന​ത്. ര​ണ്ട് കി​ലോ തീ​റ്റ​യും മ​രു​ന്നും ന​ൽ​കും. ഒ​രു പ​ഞ്ചാ​യ​ത്തി​ൽ പതിനായിരം കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് നൽകു​ന്ന​ത്. ഗു​ണ​ഭോ​ക്താ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു മു​ഖേ​ന തു​ക കൈ​പ്കോ​യ്ക്ക് കൈ​മാ​റ​ണം.​

ഓ​രോ വാ​ർ​ഡി​ലെ​യും ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​തും ഗു​ണ​ഭോ​ക്തൃ​വി​ഹി​തം വാ​ങ്ങി പ​ഞ്ചാ​യ​ത്തി​ൽ ന​ല്കേ​ണ്ട​തും ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​മാ​ണ്. പ​ഞ്ചാ​യ​ത്തി​ന്‍റെ സ്വ​ന്തം പ​ദ്ധ​തി അ​ല്ലാ​ത്ത​തി​നാ​ൽ ഈ ​പ​ദ്ധ​തി​യി​ൽ നി​ന്നും ഒ​രു ഗ്രാ​മ പ​ഞ്ചാ​യ​ത്തും പി​ന്നോ​ട്ടു പോ​കേ​ണ്ട​തി​ല്ല എ​ന്ന് കെ​പ്‌​കോ ചെ​യ​ർ​പേ​ഴ്സ​ൺ ജെ.​ചി​ഞ്ചു​റാ​ണി. ആ​വ​ശ്യ​പ്പെ​ടു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലൊ​ക്കെ ​പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ കെ​പ്കോ ത​യാ​റാ​ണെ​ന്നും അ​വ​ർ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

വി​ധ​വ​ക​ൾ​ക്ക് വേ​ണ്ടി​യാ​ണ് വ​നി​താ മി​ത്രം പ​ദ്ധ​തി​യു​ടെ മ​റ്റൊ​രു പ​തി​പ്പാ​യ ആ ​ശ്ര​യ പ​ദ്ധ​തി.​ഈ പ​ദ്ധ​തി​യി​ൽ 10 കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ​യും അഞ്ച് കി​ലോ കോ​ഴി തീ​റ്റ​യും മ​രു​ന്നും സൗ​ജ​ന്യ​മാ​യി ന​ല്കും. ഗ്രാ​മ​പ്രി​യ ഇ​ന​ത്തി​ലു​ള്ള കോ​ഴി​ക​ളെ​യാ​ണ് ആ​ശ്ര​യ പ​ദ്ധ​തി​യി​ലും ന​ല്കു​ന്ന​ത്. ആ​വ​ശ്യ​പ്പെ​ടു​ന്ന ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ കെ​പ്കോ സ​ന്ന​ദ്ധ​മാ​ണ്.
വ​ർ​ഷ​ത്തി​ൽ 300 ഓ​ളം മു​ട്ട ഉ​പ്പാ​ദി​പ്പി​ക്കാ​ൻ ശേ​ഷി​യു​ള്ള ബി​വി 3 - 80 ഇ​ന​ത്തി​ൽ​പ്പെ​ട്ട കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ​യും കെ​പ്കോ വി​ത​ര​ണം ചെ​യ്തു വ​രു​ന്നു. 450 രൂ​പ വ​രെ​യാ​ണ് ഈ ​ഇ​ന​ത്തി​ൽ​പ്പെ​ട്ട കോ​ഴി​ക്കു​ഞ്ഞി​ന്‍റെ വി​ല.