മ​രം പി​ഴു​തു വീ​ണ് ട്രാ​ൻ​സ്ഫോ​ർ​മ​റും ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളും ത​ക​ർ​ന്നു
Friday, September 18, 2020 10:44 PM IST
കു​ന്ന​ത്തൂ​ർ : കു​ന്ന​ത്തൂ​ർ ഏ​ഴാം​മൈ​ലി​ൽ ക​നാ​ൽ പു​റ​മ്പോ​ക്കി​ൽ നി​ന്ന കൂ​റ്റ​ൻ അ​ക്കേ​ഷ്യാ മ​രം പ്ര​ധാ​ന റോ​ഡി​ലേ​ക്ക് പി​ഴു​തു വീ​ണ് ട്രാ​ൻ​സ്ഫോ​ർ​മ​റും നി​ര​വ​ധി ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളും ലൈ​നു​ക​ളും ത​ക​ർ​ന്നു.
തി​ര​ക്കേ​റി​യ റോ​ഡി​ലേ​ക്കാ​ണ് മ​രം വീ​ണ​തെ​ങ്കി​ലും ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​പ​ക​ട​ങ്ങ​ൾ വ​ഴി മാ​റി​യ​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ മ​ഴ​യ്ക്കൊ​പ്പം ശ​ക്ത​മാ​യ കാ​റ്റി​ലാ​ണ് മ​രം ക​ട​പു​ഴ​കി​യ​ത്.
ഉ​ട​ൻ ത​ന്നെ അ​ഗ്നി ര​ക്ഷാ സേ​ന​യും കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. എ​ന്നാ​ൽ മേ​ഖ​ല​യി​ൽ താ​റു​മാ​റാ​യ വൈ​ദ്യു​തി ബ​ന്ധം പു​ന:​സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. കെ​എ​സ്ഇ​ബി​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ന്ന​ത്തൂ​ർ പ്ര​സാ​ദും സെ​ക്ര​ട്ട​റി​യും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.