മ​രം റോ​ഡി​ലേ​ക്ക് വീ​ണു: ബൈ​ക്ക് യാ​ത്രി​ക​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
Saturday, September 19, 2020 11:19 PM IST
കൊ​ട്ടാ​ര​ക്ക​ര: ശ​ക്ത​മാ​യ മ​ഴ​യെ​യും കാ​റ്റി​നെ​യും തു​ട​ർ​ന്ന് കൊ​ട്ടാ​ര​ക്ക​ര ഗ​വ:​ബോ​യ്സ് ഹ​യ​ർ സെ​ക്ക​ന്‍ററി സ്കൂ​ൾ വ​ള​പ്പി​ലെ മ​രം റോ​ഡി​ലേ​ക്ക് ഒ​ടി​ഞ്ഞു വീ​ണു.​ തേ​ക്കു​മ​ര​ത്തി​ന്‍റെ കൂ​റ്റ​ൻ ചി​ല്ല​യാ​ണ് റോ​ഡി​ലേ​ക്കു പ​തി​ച്ച​ത്.​ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഭാ​ഗ​ത്തു നി​ന്നും ഓ​യൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡി​ലാ​ണ് മ​രം വീ​ണ​ത്. ഈ ​സ​മ​യം അ​തു​വ​ഴി വ​ന്ന ര​ണ്ടു ബൈ​ക്കു​യാ​ത്രി​ക​ർ ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. സ്കൂ​ൾ വ​ള​പ്പു​ക​ളി​ലും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ വ​ള​പ്പു​ക​ളി​ലു​മു​ള്ള കാ​ല​പ്പ​ഴ​ക്കം ചെ​ന്ന വൃ​ക്ഷ​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ക​യോ ചി​ല്ല​ക​ൾ കോ​തി​വി​ടു​ക​യോ ചെ​യ്യാ​റി​ല്ല. ഇ​ത് പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു​ണ്ട്.​ അ​ടു​ത്തി​ടെ കൊ​ട്ടാ​ര​ക്ക​ര ഡ​യ​റ്റി​ലും മ​രം പി​ഴു​തു വീ​ണ് കെ​ട്ടി​ട​ത്തി​ന് കേ​ടു​പാ​ടു സം​ഭ​വി​ച്ചി​രു​ന്നു.